Chennai: നാല് സംവിധായകൻ ഒരുമിക്കുന്ന കുട്ടി സ്റ്റോറിയുടെ ട്രൈലർ റിലീസ് ചെയ്തു. നാല് പ്രണയ കഥകൾ പറയുന്ന ചിത്രം അടുത്ത ആഴ്ചയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഗൗതം വാസുദേവ് മേനോൻ, വിജയ്, നളൻ കുമാരസ്വാമി, വെങ്കട് പ്രഭു എന്നിവരാണ് നാല് ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 വിജയ് സേതുപതി, അമല പോൾ, (Amala Paul)അദിതി ബാലൻ, വരുൺ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നളൻ കുമാരസ്വാമി സംവിധാനം ചെയ്യുന്ന ഹ്രസ്വ ചിത്രത്തിലെ നായകനായി ആണ് വിജയ് സേതുപതി എത്തുന്നത്. സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ വെള്ളിയാഴ്ച റിലീസ് ചെയ്തു. 


ALSO READ: Drishyam 2: Trailer ഉടന്‍ തന്നെ Amazon Primeല്‍, റിലീസ് തിയതി പ്രഖ്യാപിച്ച്‌ മോഹന്‍ലാല്‍


ഗൗതം വാസുദേവ് മേനോനും (Gautham Menon)അമല പോളുമാണ് മറ്റൊരു ഹൃസ്വ ചിത്രത്തിന്റെ പ്രധാന കസ്‌ഥാപത്രങ്ങളായി എത്തുന്നത്. ഗൗതം മേനോൻ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിരിക്കുന്നത്.  വെങ്കട് പ്രഭു സംവിധാനം ചെയ്തിരിക്കുന്ന മൂന്നാത്തെ ഹ്രസ്വ ചിത്രത്തിൽ വരുണും സാക്ഷി അഗർവാളുമാണ് കെത്ര കഥാപാത്രങ്ങളായി എത്തുന്നത്. വിജയ് സേതുപതി (Vijay Sethupathi) നായകനാകുന്ന സിനിമയിൽ പ്രധാന കഥാപാത്രമായി അദിതി മേനോനും എത്തുന്നുണ്ട്. AL വിജയ് സംവിധാനം ചെയ്യുന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മേഘ ആകാശാണ്.



ALSO READ: Uppena യുടെ Trailer റിലീസ് ചെയ്തു; Vijay Sethupathi വീണ്ടും വില്ലനായി എത്തുന്നു


വിജയ് സേതുപതി കുട്ടി സ്റ്റോറിയുടെ റിലീസിംഗ് തീയതി ട്വിറ്ററിൽ (Twitter) പങ്ക് വെച്ചിരുന്നു.  നളൻ കുമാരസ്വാമിയെയും വിജയ് ആ ട്വീറ്റിൽ ടാഗ് ചെയ്തിരുന്നു. PC ശ്രീറാമും ശ്രീകർ പ്രകാശുമാണ് ചിത്രത്തിന്റെ സാങ്കേതിക വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.