Uppena യുടെ Trailer റിലീസ് ചെയ്തു; Vijay Sethupathi വീണ്ടും വില്ലനായി എത്തുന്നു

വിജയ് സേതുപതി വീണ്ടും വില്ലനായി എത്തുന്ന തെലുങ്ക് സിനിമയുടെ ട്രൈലർ പുറത്തിറക്കി. രണ്ട് മിനിറ്റ്, 10 സെക്കൻഡ് ദൈർഘ്യമുള്ളതാണ് ട്രൈലർ.

Written by - Zee Malayalam News Desk | Last Updated : Feb 5, 2021, 01:01 PM IST
  • വിജയ് സേതുപതി വീണ്ടും വില്ലനായി എത്തുന്ന തെലുങ്ക് സിനിമയുടെ ട്രൈലർ പുറത്തിറക്കി.
  • രണ്ട് മിനിറ്റ്, 10 സെക്കൻഡ് ദൈർഘ്യമുള്ളതാണ് ട്രൈലർ.
  • പെൺകുട്ടിയുടെ കുടുംബത്തിൽ നിന്ന് എതിർപ്പ് നേരിടുന്ന വൈഷ്ണവ്, കൃതി എന്നീ യുവ ദമ്പതികളുടെ കഥയാണ് ഉപ്പെന്ന പറയുന്നത്.
  • മാസ്റ്ററിന് ശേഷം വിജയ് സേതുപതി വില്ലനായി എത്തുന്ന സിനിമയാണ് ഉപ്പെന്ന.
Uppena യുടെ Trailer റിലീസ് ചെയ്തു; Vijay Sethupathi വീണ്ടും വില്ലനായി എത്തുന്നു

Hyderabad: വിജയ് സേതുപതി (Vijay Sethupathi) വീണ്ടും വില്ലനായി എത്തുന്ന തെലുങ്ക് സിനിമയുടെ ട്രൈലർ പുറത്തിറക്കി. Jr. NTR ആണ് സിനിമയുടെ ട്രൈലർ വ്യാഴാഴ്ച ട്വിറ്ററിലൂടെ പുറത്ത് വിട്ടത്. ബുച്ചി ബാബു സന സംവിധാനവും തിരക്കഥയും ചെയ്തിരിക്കുന്ന സിനിമയിൽ ജാ വൈഷ്ണവ് തേജ്, കൃതി ഷെട്ടി, വിജയ് സേതുപതി  എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ പ്രമേയം. 

രണ്ട് മിനിറ്റ്, 10 സെക്കൻഡ് ദൈർഘ്യമുള്ളതാണ് ട്രൈലർ (Trailer). പെൺകുട്ടിയുടെ കുടുംബത്തിൽ നിന്ന് എതിർപ്പ് നേരിടുന്ന വൈഷ്ണവ്, കൃതി എന്നീ യുവ ദമ്പതികളുടെ കഥയാണ് ഉപ്പെന്ന പറയുന്നത്. റോമിയോയുടെയും ജൂലിയറ്റിന്റെയും പോലെയുള്ള യഥാർത്ഥ സ്നേഹം കണ്ടെത്തണമെന്ന് ഒരു കൊച്ചുകുട്ടി ആഗ്രഹിക്കുന്നതിലാണ് ട്രെയിലർ ആരംഭിക്കുന്നത്. ബന്ധത്തെ എതിർക്കുന്ന ഒരു ശക്തനായ വില്ലനായി ആണ് സേതുപതി എത്തുന്നത്. 

ALSO READ: ലോകം പ്രതികരിച്ചപ്പോള്‍ അമേരിക്കകാർക്ക് നഷ്ടപ്പെടാത്ത എന്താണ് നമ്മള്‍ ഭാരതീയര്‍ക്ക് നഷ്ടപ്പെട്ടത്? ചോദിക്കുന്നത് മലയാളത്തിന്‍റെ പ്രിയ നടന്‍ സലീം കുമാര്‍

എല്ലാ ഇതിഹാസ പ്രണയകഥകൾക്കും അവസാനം സങ്കടം ആയിരിക്കുമെന്ന് വിജയ് സേതുപതി  (Vijay Sethupathi)പറയുന്നിടത്താണ് ട്രൈലർ അവസാനിക്കുന്നത്. സിനിമ ജാതി അസമത്വത്തിന്റെയും കഥയാണെന്ന് പറയുന്നതെന്നാണ് ട്രൈലർ സൂചിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത സമൂഹത്തിൽ നിന്നുള്ള പ്രണയിതാകളുടെ കഥയാണ് ഉപ്പെന്ന. ദമ്പതികൾ ജാതി വിദ്വേഷത്തിൽ നിന്ന് രക്ഷപ്പെട്ട് ജീവിക്കുമോ ഇല്ലയോ എന്നതാണ് സിനിമയുടെ പ്രമേയം. 

ALSO READ: Drishyam 2 : Post Production കഴിഞ്ഞുയെന്ന് Jeethu Joseph, Mohanlal ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ്യുണമെന്ന് ആരാധകർ

മാസ്റ്ററിന് (Master) ശേഷം വിജയ് സേതുപതി വില്ലനായി എത്തുന്ന സിനിമയാണ് ഉപ്പെന്ന. അതുകൂടാതെ  ബുച്ചി ബാബു സന ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയെന്ന പ്രത്യേകത കൂടി ഉപ്പെന്നയ്ക്കുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News