DSP Movie: വിജയ് സേതുപതിയുടെ ഡിഎസ്‍പി ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?
DSP Ott Update: സൺ നെക്സ്റ്റിൽ ഈ മാസം ആവസാനത്തോട് കൂടി വിജയ് സേതുപതിയുടെ ഡിഎസ്‍പി സ്ട്രീം ചെയ്ത് തുടങ്ങുമെന്നാണ് റിപ്പോർട്ട്.
വിജയ് സേതുപതി നായകനായെത്തിയ ചിത്രമാണ് 'ഡിഎസ്‍പി'. പൊൻറാം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ഡിസംബർ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ഇപ്പോഴിത ഡിഎസ്പിയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള വിവരമാണ് പുറത്തുവരുന്നത്. ഡിസംബർ 30 മുതൽ സൺ നെക്സ്റ്റിൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുമെന്നാണ് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സിൽ ചിത്രം സ്ട്രീം ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ഡി ഇമ്മനാണ്. വിവേക് ഹര്‍ഷൻ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിച്ചത്.
Ayisha Movie Release : മഞ്ജു വാര്യരുടെ ആയിഷ ഉടൻ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആയിഷയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2023 ജനുവരി 20 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത് . പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ആയിഷ. ചിത്രത്തിൻറെ സെൻസറിങ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. ചിത്രത്തിന് ആഗോള തലത്തിൽ യു സെർട്ടിഫിക്കറ്റാണ് ലഭിച്ചത്. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആയിഷ.
ചിത്രത്തിലെ കണ്ണിൽ കണ്ണിൽ എന്ന ഗാനം ഒക്ടോബറിൽ പുറത്തുവിട്ടിരുന്നു. എം ജയചന്ദ്രന്റെ സംഗീതത്തിൽ ഒരുങ്ങിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ മികച്ച പിന്തുണയാണ് ലഭിച്ചത്. ബി കെ ഹരിനാരായണന്റെയാണ് വരികൾ. അഹി അജയനാണ് ഗാനം ആലപിച്ചിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം തമിഴ് താരം പ്രഭുദേവ മലയാളത്തിൽ ഡാൻസ് കൊറിയോഗ്രാഫി നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയും അയിഷയ്ക്കുണ്ട്. മഞ്ജു വാര്യർക്ക് പുറമേ ക്ലാസ്മേറ്റ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ രാധിക ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
Also Read: Unni Mukundan Controversy: ബാലക്ക് പണം നൽകി; ബാങ്ക് രേഖകൾ പുറത്തുവിട്ട് ഉണ്ണി മുകുന്ദൻ
വിജയ് ദേവരകൊണ്ട ചിത്രമായി ലൈഗറിനു ശേഷം വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന മലയാള ചിത്രം കൂടിയാണ് "ആയിഷ". ആഷിഫ് കക്കോടിയുടേതാണ് രചന. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്. ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്,മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി, ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...