അന്തരിച്ച നടന്‍ മനോബാലയുടെ വിട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ദളപതി വിജയ്. മനോബാലയുടെ ചെന്നൈയിലെ വസതിയിലെത്തിയാണ് വിജയ് തന്റെ അവസാന ആദരവ് നടന് നല്‍കിയത്. ഫാന്‍ ഗ്രൂപ്പുകളില്‍ മനോബാലയെ അവസാനമായി കാണെനെത്തിയ ദളപതിയുടെ ഫോട്ടോകളും വിഡിയോകളും എല്ലാം വൈറലാണ്. ഒരു സഹപ്രവര്‍ത്തകന്‍ എന്നതിലുപരി വിജയിയും അന്തരിച്ച നടനുമായി നല്ലൊരു ആത്മബന്ധമുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ ഒരുപാട് ഹിറ്റ് സിനിമകള്‍ തമിഴില്‍ ഉണ്ട്. തെരി, നന്‍പന്‍, തുപ്പാക്കി, തലൈവ, വേട്ടൈക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇവര്‍ 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ബിഗിലിലാണ് അവസാനമായി ഒന്നിച്ചത്. തമിഴ് പ്രേക്ഷകര്‍ക്ക് മാത്രമല്ല മലയാളികള്‍ക്കും ഈ നടന്‍ ഏറെ പരിചിതനാണ്. 2017ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ജോമോന്റെ സുവിശേഷത്തില്‍ മുകേശ്, ദുല്‍ഖര്‍ സല്‍മാന്‍, ഇന്നസെന്റ്, ഐശ്വര്യ രാജേഷ് എന്നിവര്‍ക്കൊപ്പം മനോബാലയും എത്തി. സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഇതോടെ മലയാളികള്‍ക്ക് മനോബാല ഒരു തമിഴ് നടന്‍ എന്നതിലുപരി പരിചിതനായ നടനായി മാറി. കുറച്ചുകാലങ്ങളായി മനോബാല കരള്‍ രോഗ ബാധിതനാണ്. ഇതേത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലിരിക്കുമ്പോഴാണ് അദ്ദേഹം മരിക്കുന്നത്.  240ലേറെ സിനിമകളിലാണ് തന്റെ ജീവിത കാലയളവില്‍ മനോബാല വേഷമിട്ടത്. നാല്‍പതിലേറെ സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.


ALSO READ: 25 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും വലിയ അടി: ശാകുന്തളത്തെക്കുറിച്ച് നിര്‍മ്മാതാവ്


ചില തമിഴ്, കന്നഡ സിനിമകളില്‍ സംവിധായകനുമായിരുന്നു. കൂടാതെ 20 ടിവി സീരിയലുകളും 10 ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. ഹൃദ്രോഗത്തെ തുടര്‍ന്ന ചികിത്സയ്ക്കായി കുറച്ചുനാളുകളായി നടന്‍ വിശ്രമത്തിലായിരുന്നു. പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ സഹായിയായി സിനിമയില്‍ എത്തിയ മനോബാല 1982 ല്‍ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറുന്നത്. പിന്നീട് പിള്ളൈ നില, ഊര്‍കാവലന്‍, മല്ല് വെട്ടി മൈനര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട് സിനിമയിലെ സജീന സാന്നിധ്യമായി മാറി. 2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായി. പിതാമഹന്‍, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡിയന്‍, അരമനൈ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം അവതരിപ്പിച്ച വേഷങ്ങള്‍ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.