പുതിയ ചിത്രം 'ഔസേപ്പിൻ്റെ ഒസ്യത്ത്' എന്ന സിനിമയുടെ ചിത്രീകരണം പീരുമേട്ടിൽ ആരംഭിച്ചു. നവാഗതനായ ശരത്ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം മെഗൂർ ഫിലിംസിൻ്റെ ബാനറിൽ എഡ്വേർഡ് ആന്റണിയാണ് നിർമിക്കുന്നത്. തേയിലത്തോട്ടങ്ങളുടെയും ഏലത്തോട്ടത്തിൻ്റേയും നടുവിലായി സ്ഥിതി ചെയ്യുന്ന എസ്റ്റേറ്റ് ബം​ഗ്ലാവിലാണ് ചിത്രീകരണം ആരംഭിച്ചത്. ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ കൂടിയാണ് ഈ ബം​ഗ്ലാവ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഔസേപ്പിൻ്റെ തറവാടായാണ് ഇവിടം ചിത്രീകരിക്കുന്നതെന്ന് സംവിധായകനായ ശരത്ചന്ദ്രൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫാദർ ജോമിൻ, അനീഷ് തിരുമേനി, നിസ്സാമുദ്ദീൻ ഉസ്താദ് എന്നിവരുടെ സർവ്വമത പ്രാർത്ഥനയോടെയാണ് പൂജാ ചടങ്ങിന് തുടക്കമിട്ടത്. തുടർന്ന് നിർമ്മാതാവ് എഡ്വേർഡ് ആൻ്റെണി സ്വിച്ചോൺ കർമ്മവും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- സുശിൽ തോമസ് ഫസ്റ്റ് ക്ലാപ്പും ചെയ്തു. നിർമാതാവ് എഡ്വേർഡ് ആൻ്റണി, വിജയരാഘവൻ, സംവിധായകൻ ശരത്ചന്ദ്രൻ, ജോജി മുണ്ടക്കയം, ഹേമന്ത് മേനോൻ, അഞ്ജലി കൃഷ്ണ, സുശീൽ തോമസ്, സ്ലീബാ വർഗീസ്, ഫസൽ ഹസൻ, സിൻജോ ഒറ്റത്തൈക്കൽ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.


ഇമോഷണൽ ഫാമിലി ഡ്രാമയായാണ് ചിത്രം ഒരുക്കുന്നത്. അപ്പനും മക്കളും അടങ്ങുന്ന സമ്പന്നമായ ഒരു കുടുംബത്തിൽ അരങ്ങേറുന്ന സംഭവവികാസങ്ങളാന്ന് ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നത്. കിഴക്കൻമലമുകളിൽ വന്യമൃഗങ്ങളോടും, പ്രതികൂല സാഹചര്യങ്ങളോടുമൊക്കെ മല്ലിട്ട് വാരിക്കൂട്ടിയ സമ്പത്തിൻ്റെ ഉടമയായ ഔസേപ്പിൻ്റേയും മൂന്ന് ആൺ മക്കളുടേയും കഥയാണ് ഈ ചിത്രം പറയുന്നത്.


ALSO READ: ഇന്ദ്രന്‍സ് - മുരളി ഗോപി ചിത്രം കനകരാജ്യത്തിന്റെ ടീസര്‍ പുറത്ത്; ചിത്രം ജൂലൈ അഞ്ചിന് തിയേറ്ററുകളിലേക്ക്


ജീവിതം ആവോളം ആഘോഷിച്ച ഔസേപ്പ് ഇന്ന് എൺപതിൻ്റെ നിറവിലാണ്. ഇന്നും ഉറച്ച മനസ്സും ശരീരവുമായി ജീവിക്കുന്നു ഔസേപ്പ്. ഈ കുടുംബത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു പ്രശ്നം ആ കുടുംബത്തിനെ സംഘർഷത്തിൻ്റെ മുൾമുനയിലേക്ക് നയിക്കുന്നു. ഈ പ്രശ്നത്തിൻ്റെ പരിഹാരം തേടാനുള്ള ശ്രമങ്ങളാണ് ചിത്രത്തിൻ്റെ പിന്നീടുള്ള കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.


എൺപതുകാരനായ ഔസേപ്പായി വിജയരാഘവനാണ് ചിത്രത്തിൽ എത്തുന്നത്. ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഹേമന്ത് മേനോൻ എന്നിവരാണ് മക്കളായി അഭിനയിക്കുന്നത്. ജോജി മുണ്ടക്കയം, കനി കുസൃതി, ജയിംസ് എല്യാ, അഞ്ജലി കൃഷ്ണാ ശ്രീരാഗ്, സജാദ് ബ്രൈറ്റ്, ജോർഡി പൂഞ്ഞാർ, സെറിൻ ഷിഹാബ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.


ഫസൽ ഹസനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം- സുമേഷ് പരമേശ്വർ. ഛായാ​ഗ്രഹണം- അരവിന്ദ് കണ്ണാ ബിരൻ. എഡിറ്റിംഗ്-ബി.അജിത് കുമാർ. പ്രൊഡക്ഷൻ ഡിസൈനർ- അർക്കൻ.എസ്. കർമ്മ. മേക്കപ്പ്- നരസിംഹസ്വാമി. കോസ്റ്റ്യൂം ഡിസൈൻ- അരുൺ മനോഹർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- കെ.ജെ. വിനയൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്- സ്ലീബാ വർഗീസ്, സുശീൽ തോമസ്. ലൊക്കേഷൻ മാനേജർ- നിക്സൻ കുട്ടിക്കാനം. പ്രൊഡക്ഷൻ മാനേജർ- ശിവപ്രസാദ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രതാപൻ കല്ലിയൂർ. പ്രൊഡക്ഷൻ കൺട്രോളർ- സിൻജോ ഒറ്റത്തൈക്കൽ.


കുട്ടിക്കാനം, ഏലപ്പാറ, പീരുമേട് ഭാ​ഗങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം നടക്കും. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ ശരത്ചന്ദ്രൻ ആഡ് ഫിലിം രം​ഗത്ത് നിന്നാണ് ഫീച്ചർ ഫിലിം രം​ഗത്തേക്ക് എത്തുന്നത്. ആഡ് ഫിലിം രംഗത്ത് പ്രവർത്തിക്കുന്ന സുശീൽ തോമസ് ഉൾപ്പടെയുള്ളവരുടെ സഹകരണത്തിലാണ് ഫീച്ചർ ഫിലിം രം​ഗത്തേക്ക് എത്തിയതെന്ന് സംവിധായകൻ ശരത്ചന്ദ്രൻ വ്യക്തമാക്കി. ആഡ് ഫിലിം രംഗത്ത് പ്രവർത്തിക്കുന്ന പലരും ഈ ചിത്രത്തിൽ ഭാ​ഗമാകുന്നുണ്ടെന്നും ശരത് ചന്ദ്രൻ പറഞ്ഞു. പിആർഒ- വാഴൂർ ജോസ്. ഫ്രോട്ടോ- ശ്രീജിത്ത് ചെട്ടിപ്പടി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.