ചെന്നൈ : വിക്രം ഇറങ്ങി രണ്ടാഴ്ചയായിട്ടും തിയറ്ററുകൾ ലോകോഷ് കനകരാജ് യൂണിവേഴ്സിൽ. ചിത്രം റിലീസ് ചെയ്ത രണ്ടാഴ്ചക്കുള്ളിൽ തമിഴ് നാട്ടിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ് കമൽ ഹാസൻ കേന്ദ്രകഥാപാത്രമായി എത്തിയ വിക്രം. ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 235 കോടി രൂപയായി. ചിത്രം 250 കോടിയും പിന്നിട്ട് 300 കോടിയെങ്കിലും സ്വന്തമാക്കുമെന്നാണ് തമിഴ് ചലച്ചിത്ര ട്രേഡ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രം ഇറങ്ങി ആദ്യ ആഴ്ചയിൽ തന്നെ വിക്രം ബോക്സ് ഓഫീസിൽ 164 കോടി സ്വന്തമാക്കി. രണ്ടാമത്തെ ആഴ്ചയിലേക്കെത്തുമ്പോൾ കളക്ഷനിൽ 57 ശതമാനം ഇടവ് നേരിട്ടെങ്കിലും 71.5 കോടി നേടി മാസ്റ്ററിനെ മറികടന്ന് തമിഴ് ചിത്രങ്ങൾ വിക്രം റിക്കോർഡ് ഇട്ടിരിക്കുന്നത്. 


ALSO READ : ചെറു ചിരിയുടെ ചെറു വിരുന്ന്; സന്തോഷത്തിന്റെയും ബന്ധത്തിന്റെയും കഥപറച്ചിൽ; പ്രകാശൻ പറക്കട്ടെ ആദ്യ പകുതി റിവ്യൂ


തമിഴ് നാട്ടിൽ ഇതുവരെ 142.25 കോടിയാണ് വിക്രത്തിന്റെ കളക്ഷൻ. നേരത്തെ വിജയ് ചിത്രം മാസ്റ്റേഴ്സായിരുന്നു തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കോളിവുഡ് സിനിമ. മാസ്റ്റേഴ്സും സംവിധാനം ചെയ്തത് വിക്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് തന്നെയായിരുന്നു. അത് മറികടന്നിരിക്കുകയാണ് രണ്ടാമത്തെ ആഴ്ചയിൽ 44.25 കോടിയാണ് വിക്രം തമിഴ് നാട്ടിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു തമിഴ് നാട്ടിൽ ഒരു ചിത്രം രണ്ടാമത്തെ ആഴ്ചയിൽ 40 കോടിയിൽ മുകളിൽ കളക്ഷൻ സ്വന്തമാക്കുന്നത്. നേരത്തെ 38.10 കോടി നേടിയ ബാഹുബലി 2യുടെ റിക്കോർഡാണ് കമൽ ഹാസൻ ചിത്രം മറികടന്നരിക്കുന്നത്. 



തമിഴ് നാടിന് പുറമെ കേരളത്തിൽ നിന്നാണ് വിക്രത്തിന് ഏറ്റവും കളക്ഷൻ ലഭിച്ചിരിക്കുന്നത്. 33.75 കോടിയാണ് ഇതുവരെ ലോകേഷ് കനകരാജ് ചിത്രം കേരളത്തിൽ നിന്നും വാങ്ങി കൂട്ടിയിരിക്കുന്നത്. തെലുഗു സംസ്ഥാനങ്ങളിൽ നിന്നും 29.50-ും കർണാടകയിൽ നിന്നും 20.25 കോടിയുമാണ് വിക്രത്തിന്റെ കളക്ഷൻ. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.