പ്രേക്ഷകരുടെ പ്രിയ താരം ചിയ്യാൻ വിക്രം ട്വിറ്ററിൽ അക്കൗണ്ട് തുടങ്ങി. തന്റെ ചിത്രങ്ങളായ കോബ്ര, പൊന്നിയിൻ സെൽവൻ 1 എന്നിവയുടെ റിലീസിന് മുന്നോടിയായിയാണ് നടൻ ചിയാൻ വിക്രം സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ തൻറെ ഔദ്യോഗിക അക്കൗണ്ട് ആരാധകരുമായി പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ '@chiyaan' എന്ന യൂസർ നെയിമിൽ ആണ് ആരംഭിച്ചിരിക്കുന്നത്. വിക്രമിന്റെ ട്വിറ്ററിലെ ആദ്യ പോസ്റ്റ് ട്വിറ്ററിൽ തന്റെ വരവ് അറിയിച്ചുകൊണ്ട് ആരാധകർക്ക് നൽകിയ ഒരു വീഡിയോ സന്ദേശം ആയിരുന്നു,  



COMMERCIAL BREAK
SCROLL TO CONTINUE READING

"വന്നത് കുറച്ച് താമസിച്ചുപോയി എന്നറിയാം. ട്വിറ്റർ ആരംഭിച്ചിട്ട് ഏതാണ്ട് 15 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതാണ് ശരിയായ സമയം എന്ന് തോന്നുന്നു. ഇത് പാ.രഞ്ജിത്ത് ചിത്രത്തിലെ എൻറെ പുതിയ വേഷപ്പകർച്ചയാണ്, ഇത്തരം ഒരുപാട് കാര്യങ്ങൾ ആരാധകരുമായി നേരിട്ട് പങ്കുവയ്ക്കാം എന്ന് എല്ലാവരും പറയാറുണ്ട്. സോഷ്യൽ മീഡിയയിൽ എന്നോട് വളരെയധികം സ്നേഹം പ്രേക്ഷകർ കരുതി വെക്കുന്നുണ്ട് എന്ന് ആളുകൾ എന്നോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, അത് സ്വയം ആസ്വദിക്കുവാനും അനുഭവിക്കുവാനും. ഞാനിപ്പോൾ ട്വിറ്ററിൽ വന്നിരിക്കുന്നു, ലോകമെമ്പാടുമുള്ള എല്ലാവരോടും ഞാൻ സ്നേഹം പങ്കുവെക്കുന്നു, നമ്മുക്ക് ഇനി ഇവിടെ കാണാം" വിക്രം കൂട്ടിച്ചേർത്തു.



ALSO READ: Cobra Movie Release : വിക്രമിന്റെ കോബ്രയുടെ റിലീസ് തീയതി മാറ്റി; ചിത്രം ആഗസ്റ്റിൽ തന്നെ എത്തും


അതേസമയം വിക്രമിന്റെ  പുതിയ ചിത്രം കോബ്ര ആഗസ്റ്റ് 31 ന് തീയേറ്ററുകളിൽ എത്തും. ആദ്യം ചിത്രം ആഗസ്റ്റ് 11 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാണ് ചിത്രത്തിൻറെ റിലീസ്  മാറ്റിവെക്കുകയായിരുന്നു. ചിത്രത്തിൻറെ സംവിധായകൻ അജയ് ജ്ഞാനമുത്തു തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിവരം അറിയിച്ചത്. ചിത്രം ആഗോളതലത്തിൽ മൂന്ന് ഭാഷകളിലായി ആണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രം തമിഴ്, തെലുഗു, കന്നട എന്നീ ഭാഷകളിലാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിൽ വിക്രം 7 വ്യത്യസ്ത ലുക്കുകളിലാണ് എത്തുന്നതെന്ന് മുമ്പ് തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ വിക്രം ചിത്രത്തിൽ 20 വേഷങ്ങളിൽ എങ്കിലും എത്തുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്.  പ്രേക്ഷകർ ഏറെ  കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കോബ്ര. ചിത്രത്തിൻറെ  ഓരോ വിശേഷവും സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. 


 സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, വാർത്തകൾ സത്യമല്ലെന്ന് സെവൻ സ്ക്രീൻ സ്റ്റുഡിയോസ് അറിയിക്കുകയായിരുന്നു. ചിത്രത്തിൽ  കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ് നായികയായി എത്തുന്നത്. കൂടാതെ  ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനും മലയാളീതാരം റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.   ഇര്‍ഫാന്‍ പഠാൻ വില്ലന്റെ വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്.  ചിത്രത്തിൻറെ ട്രെയ്‌ലറും തുമ്പി തുള്ളൽ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.