ലോകേഷ് കനകരാജ് എന്ന ഫാൻ ബോയ് ഒരുക്കിയ വിക്രം മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. ഇന്നലെ (ജൂൺ 3) ആണ് വിക്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പ്രഖ്യാപിച്ചത് മുതൽ ശ്രദ്ധ നേടിയ ചിത്രത്തിനായി പ്രേക്ഷകർ വലിയ കാത്തിരിപ്പിലായിരുന്നു. കാത്തിരുന്നത് വെറുതെ ആയില്ല എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. കേരളത്തിലും ​ഗംഭീര വരവേൽപ്പ് ആരാധകർ നൽകിയത്. ഇത് ആദ്യദിനത്തിലെ കളക്ഷനിൽ വ്യക്തമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിൽ നിന്നും മാത്രം അഞ്ച് കോടിയിലേറെ രൂപയാണ് ആദ്യദിനത്തിൽ വിക്രം നേടിയതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. 2022ൽ കേരള ബോക്‌സോഫീസിലെ നാലാമത്തെ ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷൻ നേടിയ ചിത്രമായിരിക്കുകയാണ് വിക്രം. ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കെജിഎഫ് 2 ആണ്. ​ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തമിഴ്നാട്ടിൽ ആദ്യ ആഴ്ച തന്നെ വിക്രം 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റായ രമേഷ് ബാല ട്വീറ്റ് ചെയ്തിരിക്കുന്നത്.



 


Also Read: Vikram Review: ഒരു ഫാൻ ബോയ് വേറെ എന്ത് ചെയ്യണം; ഉലകനായകൻ രോമാഞ്ചം; ഇത് ഒരു ലോകേഷ് മഹാസംഭവം


ചിത്രത്തിൽ കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ, നരേന്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ലോകേഷ് കനകരാജിന്റെ നാലാമത്തെ ചിത്രമാണ് വിക്രം. ഇതിന് മുമ്പ് സംവിധാനം ചെയ്‌ത മാനഗരം, കൈതി, മാസ്റ്റർ എന്നീ ചിത്രങ്ങൾ വമ്പൻ ഹിറ്റായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.