മാസ്റ്റർ എന്ന വിജയത്തിന് ശേഷം തന്റെ ഇഷ്ട നായകനെ വെച്ച് ലോകേഷ് ഒരു പടം ചെയ്യുമ്പോൾ അത് വെറുതെ ആകുമോ! നല്ല ഒന്നാന്തരം മേക്കിങ്ങും അടിമുടി നിറഞ്ഞ സസ്പെൻസിൽ അവസാനിപ്പിച്ച് ലോകേഷ് 'വിക്രം' ഒരു സംഭവം ആക്കിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ പകുതി ഫഹദിന്റെ പൂണ്ട് വിളയാട്ടം എന്ന് പറയുമ്പോൾ വിജയ് സേതുപതിയും കമൽ ഹാസനും ഒരു വല്ലാത്ത രീതിയിൽ കൊണ്ട് നിർത്തിയിരിക്കുകയാണ്. അങ്ങേയറ്റം രോമാഞ്ചം തരുന്ന ഇന്റർവെൽ ബ്ലോക്ക് കൂടി ആകുമ്പോൾ ആരാധകർക്ക് ഇതിൽ പരം എന്ത് വേണം.


ALSO READ: Vikram : കമൽ ഹാസൻ ചിത്രം വിക്രമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; വില്ലനായി ഫഹദ് ഫാസിൽ


ഫിലോമിൻ രാജിന്റെ എഡിറ്റിങ്ങും അൻബറിവിന്റെ സ്റ്റണ്ടും എല്ലാത്തിനുമുപരി അനിരുദിന്റെ മ്യൂസിക്കും കൂടി ആകുമ്പോൾ വേറെ മാരി പടം. ഒന്നുകൂടി ആവർത്തിക്കുന്നു വിക്രം കാണാൻ വരുന്നവർ 'കൈതി' കണ്ടിട്ട് വരുക. രോമാഞ്ചം അടിക്കാൻ തയ്യാറായിക്കോ..


കമൽ ഹാസൻ പടത്തിൽ വിജയ് സേതുപതിയും ഫഹദ് ഫാസിലും ചേരുമ്പോൾ പ്രേക്ഷകർക്ക് ഉണ്ടാകുന്ന ആശങ്ക എല്ലാവർക്കും ചേർന്ന് സ്‌ക്രീൻ പ്രെസെൻസ് ലഭിക്കുമോ എന്ന ചോദ്യമാണ്. എല്ലാത്തിനും മറുപടി ലോകേഷ് തന്നിട്ടുണ്ട്. കഥയുടെ എസ്റ്റാബ്ലിഷ്മെന്റ് എന്ന രീതിയിൽ ചിലർക്ക് ലാഗ് തോന്നാം. എന്നാൽ അതെല്ലാം മാറുന്ന സമയം ലോകേഷ് തന്നെ ആദ്യ പകുതിയിൽ വെച്ചിട്ടുണ്ട്. ആരംഭിക്കലാമാ!


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.