Vikram Review: ഒരു ഫാൻ ബോയ് വേറെ എന്ത് ചെയ്യണം; ഉലകനായകൻ രോമാഞ്ചം; ഇത് ഒരു ലോകേഷ് മഹാസംഭവം
ഇത് ഉലകനായകന് മാത്രമുള്ള ചിത്രമല്ല. വരുന്ന ഓരോ കഥാപാത്രങ്ങൾക്കും പെർഫോം ചെയ്യാനുള്ള സ്‌പേസ് തിരക്കഥയിൽ തന്നെ ഒരുക്കിയിട്ടുണ്ട്. അതാണ് ലോകേഷ് എന്ന സംവിധായകന്റെ വിജയം.
എന്താണോ ഒരു ഫാൻ ബോയിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചത് അതിന്റെ അളവിൽ ഒട്ടും ചോരാതെ ലോകേഷ് പ്രേക്ഷകർക്ക് തന്നപ്പോൾ കിട്ടിയത് ഉലകനായകന്റെ ഗംഭീര മടങ്ങിവരവ്. വിക്രം തീയേറ്ററിൽ നിന്ന് തന്നെ കണ്ട് അനുഭവിച്ച് അറിയേണ്ട സിനിമയാണ്. അത് പറയാൻ 100 കാരണങ്ങൾ ലോകേഷ് തന്നെ പടത്തിൽ ഒരുക്കിവെച്ചിട്ടുണ്ട്. താൻ ചെറുപ്പം മുതൽ കണ്ട് കൊതിച്ച നടനെ തന്റെ കയ്യിൽ കിട്ടിയപ്പോൾ അതിൽ ലോകേഷ് നിറഞ്ഞാടിയിട്ടുണ്ട്. എന്നാൽ എടുത്ത് പറയേണ്ട മറ്റൊരു കാര്യം ഇത് ഉലകനായകന് മാത്രമുള്ള ചിത്രമല്ല. വരുന്ന ഓരോ കഥാപാത്രങ്ങൾക്കും പെർഫോം ചെയ്യാനുള്ള സ്‌പേസ് തിരക്കഥയിൽ തന്നെ ഒരുക്കിയിട്ടുണ്ട്. അതാണ് ലോകേഷ് എന്ന സംവിധായകന്റെ വിജയം.
ഫഹദ് ഫാസിലിനും വിജയ് സേതുപതിക്കും തുല്യമായ സ്‌ക്രീൻ പ്രെസെൻസ് കൊടുത്ത് എങ്ങനെ കെട്ടുറപ്പുള്ള തിരക്കഥ ഉണ്ടാക്കാമോ അങ്ങനെയുള്ള തലത്തിലേക്ക് ലോകേഷ് എഴുതിവെച്ചിട്ടുണ്ട്. അൻബറിവിന്റെ സ്റ്റണ്ട് രംഗങ്ങൾ കൂടെ അനിരുദിന്റെ മ്യൂസിക് കൂടി ആകുമ്പോൾ തീയേറ്ററിൽ എഡ്ജ് ഓഫ് ദി സീറ്റ് എക്സ്പീരിയൻസ് തന്നെ ഒരുക്കിവെച്ചിട്ടുണ്ട്. കൃത്യമായി ക്യാരക്ടേഴ്‌സിനെ വളർത്തിക്കൊണ്ടുവന്ന് ഇനി നിങ്ങൾ അങ്ങ് തകർക്ക് എന്ന് പറഞ്ഞുകൊണ്ടാണ് ലോകേഷ് ട്രീറ്റ് ചെയ്തിരിക്കുന്നത്.
വിക്രം തീയേറ്ററിൽ ഡിമാൻഡ് ചെയ്യുന്ന ചിത്രമാണ്. പല പല സസ്പെൻസുകളും ചിത്രത്തിൽ ഒരുക്കിവെച്ചിട്ടുണ്ട്. ഒരു 100% ലോകേഷ് കനകരാജ് പടമായി മാറുമ്പോൾ ബിരിയാണിയും തോക്കും ഡ്രഗ്‌സും ഒക്കെ വരുമ്പോൾ "കൈതി" സംഭവങ്ങളും പടത്തിലുണ്ട്. അണിയറപ്രവർത്തകർ സൂചിപ്പിച്ചതുപോലെ സൂര്യയുടെ കഥാപാത്രവും ഗംഭീരമായി വന്നിട്ടുണ്ട്. ചിത്രത്തിന്റെ വിജയത്തിന് വേണ്ടിയും കാണാൻ പോകുന്ന പ്രേക്ഷകർക്ക് നല്ല ഒരു തീയേറ്റർ അനുഭവത്തിന് വേണ്ടിയും "സ്പോയിലർ" ഒഴിവാക്കുക. തീയേറ്ററിൽ നിന്നുള്ള സിനിമയുടെ വീഡിയോ ക്ലിപ്പുകൾ ഒഴിവാക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...