തെലുങ്ക് താരം വിക്രാന്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് സ്പാർക്ക് ലൈഫ്. ചിത്രീകരണം പൂർത്തിയാക്കി ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം നവംബർ 17ന് തിയറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്. വിക്രാന്ത് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ മെഹ്‌റീൻ പിർസാദയും രുഷ്കർ ദിലോണും നായികമാരായി എത്തുന്നു. ഡീപ് ഫ്രോഗ് പ്രൊഡക്ഷൻസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിക്രാന്ത് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. ഡീപ് ഫ്രോഗ് പ്രൊഡക്ഷൻസ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൃദയം സിനിമയിലൂടെ തെന്നിന്ത്യയിൽ താരമായി മാറിയ ഹിഷാം അബ്ദുൽ വഹാബാണ് ചിത്രത്തിൽ ഗാനങ്ങൾ ഒരുക്കുന്നത്. ഹിഷാം തന്നെയാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അശോക് കുമാറാണ് ഛായഗ്രാഹകൻ. പ്രണയവും ആക്ഷൻ രംഗങ്ങളുമെല്ലാം കോർത്തിണിക്കയ ഒരു ത്രില്ലർ ചിത്രമാണ് സ്പാർക്ക് ലൈഫ് എന്നത് തോന്നിപ്പിക്കും വിധമാണ് അണിയറ പ്രവർത്തകർ ഏറ്റവും ഒടുവിൽ പുറത്ത് വിട്ട ചിത്രത്തിന്റെ ടീസറിൽ നിന്നും നൽകുന്ന സൂചന.


ALSO READ : Kurukkan Ott Update: 'കുറുക്കൻ' ഒടിടിയിലെത്തി; സ്ട്രീമിങ് എവിടെ?



കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർണമായും പൂർത്തിക്ക് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്കായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ പ്രവേശിച്ചിരിക്കുന്നത്. ഒരു മുഴുനീള ആക്ഷൻ ത്രില്ലറായി ചിത്രം മാറുകയും പ്രേക്ഷകർക്ക് ഏറ്റവും മികച്ച അനുഭവം നൽകാനുമാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നത്.


തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തിൽ വില്ലനായി എത്തുന്നു. കൂടാതെ നാസർ, സുഹാസിനി മണിരത്നം, വെണ്ണല കിഷോർ, സത്യ, ബ്രഹ്‌മാജി,ശ്രീകാന്ത് അയ്യങ്കാർ, ചമ്മക് ചന്ദ്ര, അന്നപൂർണമ്മ, രാജ രവീന്ദ്ര തുടങ്ങിയ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തെലുഗ്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം റിലീസിനെത്തും. പി ആർ ഒ - ശബരി



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.