Vineeth Sreenivasan: എനിക്കിത്തിരി നന്മ കൂടുതലാണെന്ന ആക്ഷേപം ഇതോടെ മാറിക്കിട്ടും: വിനീത് ശ്രീനിവാസൻ
Mukundan Unni Associates: വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് `മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്`.
കൊച്ചി: തന്റെ നന്മ അഡ്വ. മുകുന്ദനുണ്ണിയിലൂടെ മാറികിട്ടുമെന്ന് വിനീത് ശ്രീനിവാസൻ. വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്'. പേര് സൂചിപ്പിക്കുന്നത് പോലെ വക്കീലായിട്ടാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസൻ എത്തുന്നത്. കേസ് ഇല്ലാത്ത തീർത്തും സ്വാർത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി.
''എന്റെ ചിത്രങ്ങളിലെല്ലാം നന്മ കൂടുതലാണെന്ന ഒരു ആക്ഷേപം പൊതുവേ ഉണ്ട്. അത് ഇതോടെ മാറിക്കിട്ടും. ഇതുവരെ ചെയ്തതിൽ നിന്നും തീർത്തും വ്യത്യസ്തനായി സ്വാർത്ഥനായ ഒരാളാണ് അഡ്വ. മുകുന്ദനുണ്ണി. അതുകൊണ്ട് തന്നെ എന്താകും പ്രേക്ഷകപ്രതികരണം എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാൻ''. തന്റെ കഥാപാത്രത്തെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്നതിനെക്കുറിച്ച് നല്ല ക്യൂരിയോസിറ്റിയുണ്ടെന്നും താരം പ്രതികരിച്ചു. ചിത്രത്തിന്റെ പ്രചരണാർത്ഥം കൊച്ചിയിൽ വിദ്യാത്ഥികളുമായി നടത്തിയ ആശയവിനിമയത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. ചിത്രം നവംബര്‍ പതിനൊന്നിനാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്.
ALSO READ: Mukundan Unni Associates: ആരാധകരെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി വിനീത് ശ്രീനിവാസന്‍....!!
വ്യത്യസ്തമായ പ്രചാരണ പരിപാടികളാൽ ഇതിനോടകം തന്നെ അഡ്വ. മുകുന്ദനുണ്ണി സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്ണനും സംവിധായകൻ അഭിനവ് സുന്ദർ നായകും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തിലാണ്. പി ആർ ഒ ആതിര ദിൽജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...