പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന 'ഹൃദയം'(Hridayam) എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കി. പ്രണവിന്റെയും വിനീത് ശ്രീനിവാസന്റെയും ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ​ഹൃദയം. ചിത്രത്തിലെ ദർശനാ (Darsana) എന്ന് തുടങ്ങുന്ന ഗാനം ആരാധകർ ഏറ്റെടുത്ത് തരം​ഗമാക്കിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING


 


സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഹൃദയം'. പക്ഷേ പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്‍റെ സംഗീത സംവിധായകന്‍. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. 


Also Read: Hridayam First Song: റിലീസ് എപ്പോൾ...ചോ​ദ്യങ്ങൾക്ക് ഉത്തരവുമായി ഹൃദയത്തിലെ ആദ്യ വീഡിയോ​ ​ഗാനം പുറത്ത്


കല്യാണി പ്രിയദർശനും പ്രണവും തമ്മിലുള്ള കോമ്പിനേഷൻ സീനുകളോടെയാണ് ടീസർ ആരംഭിക്കുന്നത്. തമാശയും ഫൈറ്റും പ്രണയവും എല്ലാം ഉൾപ്പെടുത്തിയുള്ള ഒരു എൻടർടെയ്നറാണ് ഹൃദയം എന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. 


Also Read: Hridayam Song teaser: ദർശന...ഹൃദയത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്


മെറിലാന്‍ഡ് സിനിമാസിന്‍റെ (Merryland Cinemas) ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ (Pranav Mohanlal) നായകനാവുന്ന ചിത്രമാണിത്. അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2022 ജനുവരിയിലാണ് ചിത്രം റീലീസിനെത്തുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക