Hridayam First Song: റിലീസ് എപ്പോൾ...ചോ​ദ്യങ്ങൾക്ക് ഉത്തരവുമായി ഹൃദയത്തിലെ ആദ്യ വീഡിയോ​ ​ഗാനം പുറത്ത്

 30 വര്‍ഷത്തിന് ശേഷം മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകത 'ഹൃദയ'ത്തിനുണ്ട്.  

Written by - Zee Malayalam News Desk | Last Updated : Oct 25, 2021, 07:00 PM IST
  • റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയുടെ സംഗീത സംവിധായകന്‍.
  • പാട്ടുകള്‍ ഒരുക്കിയ ശേഷമാണ് സിനിമകളുടെ ഷൂട്ടിംഗിലേക്ക് കടന്നത്.
  • അജു വര്‍ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ബൈജു സന്തോഷ് എന്നിവരും ചിത്രത്തിലുണ്ട്.
Hridayam First Song: റിലീസ് എപ്പോൾ...ചോ​ദ്യങ്ങൾക്ക് ഉത്തരവുമായി ഹൃദയത്തിലെ ആദ്യ വീഡിയോ​ ​ഗാനം പുറത്ത്

വിനീത് ശ്രീനിവാസൻ - പ്രണവ് മോഹൻലാൽ (Vineeth Sreenivasan - Pranav Mohanlal) ചിത്രം ഹൃദയത്തിലെ (Hridayam) ആദ്യ ഗാനം പുറത്തിറങ്ങി. ദർശന എന്ന ​ഗാനമാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ ദിവസം ​ഗാനത്തിന്റെ ടീസർ (Song Teaser) പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ സംവിധായകൻ ഉൾപ്പെടെയുള്ളവർ പാട്ടിനെ കുറിച്ച് പറയുന്നതാണ് ടീസറിലുള്ളത്. 

 

പ്രണവ് മോഹൻ ലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഹൃദയത്തില്‍ 15 പാട്ടുകളാണ് ഉള്ളത്. 30 വര്‍ഷത്തിന് ശേഷം മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകത 'ഹൃദയ'ത്തിനുണ്ട്.

Also Read: Hridayam Song teaser: ദർശന...ഹൃദയത്തിലെ ആദ്യ ഗാനത്തിന്റെ ടീസർ പുറത്ത്

റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയുടെ സംഗീത സംവിധായകന്‍. പാട്ടുകള്‍ ഒരുക്കിയ ശേഷമാണ് സിനിമകളുടെ ഷൂട്ടിംഗിലേക്ക് കടന്നതെന്ന് വിനീത് ശ്രീനിവാസന്‍ നേരത്തെ ഒരു മാധ്യമത്തിനോട് പറഞ്ഞിരുന്നു.

Also Read: പ്രണവ്-കല്യാണി ജോഡിയുമായി വിനീത് ശ്രീനിവാസന്‍!

കോവിഡ് നിയന്ത്രണങ്ങള്‍ (Covid Restrictions) മൂലം നിര്‍ത്തിവച്ചിരുന്ന ഹൃദയം ഷൂട്ടിംഗ് (Shooting) മാര്‍ച്ച് 2021ലാണ് പൂര്‍ത്തിയായത്. റൊമാന്റിക് ഡ്രാമ (Romantic Drama) സ്വഭാവമുള്ള ചിത്രത്തില്‍ പതിനഞ്ച് ഗാനങ്ങളാണ് ഉള്ളത്. ചെന്നൈയിലും പാലക്കാടും കൊച്ചിയിലുമായാണ് ഹൃദയം ചിത്രീകരിച്ചത്. അജു വര്‍ഗീസ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ബൈജു സന്തോഷ് എന്നിവരും ചിത്രത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News