Viral Video : ഒത്തില്ല!!! ദർശനയെ പാടി വീഴ്ത്താൻ നോക്കി ബേസിൽ; പിന്നീട് സംഭവിച്ചത്....
Jaya jaya jaya jaya he Movie Teaser : ജയ ജയ ജയ ജയ ഹെയുടെ സംവിധായകൻ വിപിൻ ദാസാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കൊച്ചി : ബേസിൽ ജോസഫ് ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്രപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജയ ജയ ജയ ജയ ഹെ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ അണിയര പ്രവർത്തകർ പുറത്ത് വിട്ടത്. ഇതിനോടകം ചിത്രത്തിന്റെ ടീസർ യുട്യൂബിൽ ട്രൻഡിങ് ആകുകയും ചെയ്തു. 'ശാന്തി സൗമ്യെ' എന്ന് തുടങ്ങുന്ന ടീസറിലെ ഗാനവും എല്ലാവരും ഏറ്റെടുക്കാൻ തുടങ്ങി. ആ ഗാനവുമായി ബേസിൽ ദർശനയ്ക്ക് അരികിൽ ചെല്ലുന്ന നടി അത് മൈൻഡ് ചെയ്യാതെ പോകുന്ന വീഡിയോയാണ് ടീസർ പിന്നാലെ വീണ്ടും വൈറാലുകന്നത്.
ഒരുടത്ത് മാറി നിൽക്കുന്ന ദർശനയുടെ അടുത്തേക്ക് പാട്ടും പാടി ബേസിൽ എത്തും. ഇതൊന്നും മൈൻഡ് ചെയ്യാതെ ദർശന അവസാനം ബേസിലിനോട് പോടാ എന്ന് പറഞ്ഞ് പോകും. സിനിമയിലെ ടീസറിലെ പാട്ടും പാടിയാണ് ബേസിൽ ദർശനയുടെ അടുത്തേക്കെത്തുന്നത്. ബേസിലിനൊപ്പം കോമഡി താരം അസീസ് നെടുമങ്ങാടുമുണ്ട്. ജയ ജയ ജയ ജയ ഹെയുടെ സംവിധായകൻ വിപിൻ ദാസാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ALSO READ : Godfather Movie : ലൂസിഫറിൽ ഞാൻ പൂർണ തൃപ്തനല്ല, ഗോഡ്ഫാദറിൽ ബോറൻ രംഗങ്ങൾ ഉണ്ടാകില്ല: ചിരഞ്ജീവി
ദീപാവലിക്ക് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ബേസിലിനും ദർശനയ്ക്കും പുറമെ അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പറവൂർ, മഞ്ജു പിള്ള, ഹരീഷ് പെങ്ങൻ, നോബി മർക്കോസ്, ശരത് സഭ, അനന്ദ് മനമദൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകൻ വിപിൻ തന്നെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചീഴേസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാരിയറും ഗണേശ് മേനോനും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബബ്ലു അജുവാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തരിക്കുന്നത്. ശബരീഷ് വർമ്മ, വിനായക് ശശികുമാർ, മനു മഞ്ജിത്, മർത്യൻ, ജ്മ്യമാഹ് എന്നിവരുടെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം നൽകിയിരിക്കുന്നത്. ജോൺകുട്ടിയാണ് എഡിറ്റർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...