മമ്മൂട്ടിയെ പോലെ തന്നെ ദുൽഖറും ഒരു വലിയ വാഹന പ്രേമിയാണ്.  അത് കൊണ്ട് തന്നെ ഒരു വലിയ കാർ കളക്ഷനും താരത്തിനുണ്ട്. അത് പ്രേക്ഷകർക്കും എപ്പോഴും ദുൽഖർ അടുത്ത് വാങ്ങാൻ പോകുന്ന വാഹനം ഏതാണെന്ന് ഏപ്പോഴും ആകാംക്ഷയാണ്. അങ്ങിനെ ഒടുവിൽ ദുൽഖർ തന്നെ തൻറെ കാർ കളക്ഷൻ വെളിപ്പെടുത്താൻ ഒരുങ്ങുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

തൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് ദുൽഖർ വീഡിയോ പുറത്ത് വിട്ടത്. നിങ്ങൾക്ക് അറിയുന്ന പോലെ തന്നെ ഞാനൊരു വലിയ വാഹന പ്രേമിയാണ് മിക്കവരും എൻറെ വാഹനങ്ങളെ പറ്റി പറയാൻ ആവശ്യപ്പെടുന്നു.  2002 ബിഎം ഡബള്യൂ എം3 ഇ-46 ആണ് താരം തൻറെ വാഹമായി ആദ്യം പരിചയപ്പെടുത്തിയത്. വാഹനത്തിൻറെ ഫീച്ചേഴ്സ് അടക്കം ദുൽഖർ വീഡിയോയിൽ പറയുന്നുണ്ട്.


 



ALSO READ: Kaapa Movie Update : കാപ്പ ഷൂട്ടിങ് പൂർത്തിയായി; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്


ഫെരാരി, പോഷെ, ബിഎം ഡബ്ള്യു എക്സ്-6, മെഴ്സിഡസ് എഎംജി തുടങ്ങി മറ്റ് നിരവധി ആഡംബര വാഹനങ്ങളും ദുൽഖറിന് സ്വന്തമായുണ്ട്. ദുൽഖറിനെ പോലെ തന്നെ ദുൽഖറിൻറെ വാഹനങ്ങൾക്കും നിരവധി ഫാൻസാണുള്ളത്. അതേസമയം വീഡിയോ സ്റ്റാർട്ട് ചെയ്തതിന് പിന്നാലെ താരം വ്ളോഗിങ്ങ് ആരംഭിച്ചോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നതും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.