പോഞ്ഞിക്കര എന്ന കേൾക്കുമ്പോൾ മലയാളികൾ ചിരി തുടങ്ങും. ദിലീപ് നായകനായ കല്യാണരാമൻ എന്ന ചിത്രത്തിൽ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരാണ് പോ‍ഞ്ഞിക്കര. പോഞ്ഞിക്കരയുടെ മ്യൂസിക് വിത്ത് ബോഡി മസിൽസ്, നീ തൈസിൽ ചവിട്ടോ കേറിക്കോ തുടങ്ങി ആ കഥാപാത്രത്തിന്റെ ഓരോ സീനും പ്രേക്ഷകർ ഇന്നും ഓർത്തോർത്ത് ചിരിക്കുന്നവയാണ്. പലരും ഇതിന് റീൽസും ചെയ്യാറുണ്ട്. അത്രയധികം ഹിറ്റ് ആയ ഒരു ക്യാരക്ടർ ആണിത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആ സിനിമയിലെ തന്നെ പോഞ്ഞിക്കരയുടെ ഹിറ്റ് ആയ ഒരു സീൻ ആണ് ഉരുളി പൊക്കാൻ സഹായിക്കുന്ന രം​ഗം. മസിൽമാൻ ആയ പോ‍ഞ്ഞിക്കര വന്ന് ഉരുളി പൊക്കാൻ പണിക്കാരെ സഹായിക്കുന്ന രം​ഗവും പ്രേക്ഷകരിൽ ചിരി നിറയ്ക്കുന്നതാണ്. ഈ രം​ഗവും പലരും റീൽസ് ചെയ്തും അനുകരിച്ചുമൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതിന് ഒരു ഇന്റർനാഷണൽ വേർഷൻ വന്നാൽ എങ്ങനെയിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ? ആരാധകർ ഒരുപാടുള്ള മാർവലിന്റെ ഹൾക്ക് ആണ് ഈ കഥാപാത്രം ചെയ്തിരുന്നതെങ്കിൽ എങ്ങനുണ്ടാകുമായിരുന്നു? ചിന്തിക്കാൻ കൂടി വയ്യ അല്ലേ. 



Also Read: Viral Video: ജസ്റ്റ് മിസ്!!! ഇപ്പ പോയേനെ മുതലയുടെ വായ്ക്കുള്ളിൽ - വീഡിയോ വൈറൽ


 


എന്നാൽ അങ്ങനൊരാൾ ചിന്തിച്ചതിൽ നിന്നുണ്ടായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. amvichuz എന്ന ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഷ്ണു ആർ ആചാരി എന്ന കലാകാരന്റെ ക്രിയേറ്റിവിറ്റിയാണിത്. നിരവധി പേർ കണ്ട വീഡിയോയ്ക്ക് ഇതിനോടകം തൊണ്ണൂറ്റിയാറായിരത്തിലധികം ലൈക്കുകളും ലഭിച്ചു. നിരവധി പേരാണ് കമന്റുകളും രേഖപ്പെടുത്തിയിരിക്കുന്നത്. തോറിന്റെ ഹാമർ വച്ചാ മതിയായിരുന്നു, ഇനിയും ഇതുപോലുള്ള വീഡിയോസ് വേണം തുടങ്ങി ഒരുപാട് കമന്റുകൾ വീഡിയോയ്ക്ക് ലഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.