Viral Video: വിദ്യാർഥികൾക്കൊപ്പം അറബിക് കുത്തിന് ചുവട് വെച്ച് കത്രീന കെയ്ഫ്
Viral Video: തമിഴ്‌നാട്ടിലെ മധുരയിലുള്ള മൗണ്ടൻ വ്യൂ സ്‌കൂളിലെ കുട്ടികൾക്കൊപ്പമാണ് ബോളിവുഡ് താരസുന്ദരി ചുവട് വെച്ചത്.
സ്‌കൂൾ കുട്ടികൾക്കൊപ്പം വൈറലായ 'അറബിക് കുത്ത്' ഗാനത്തിന് നൃത്തം ചെയ്ത് കത്രീന കെയ്ഫ്. കത്രീന കെയ്ഫ് ഡാൻസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു. കത്രീന കെയ്ഫ് ആരാധകർ താരത്തിന്റെ ഫാൻപേജുകളിലൂടെ വീഡിയോ വൈറലാക്കിയിരിക്കുകയാണ്. ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും ഒക്കെയായി വീഡിയോ ട്രെൻഡിങ്ങിലാണ്. തമിഴ്‌നാട്ടിലെ മധുരയിലുള്ള മൗണ്ടൻ വ്യൂ സ്‌കൂളിലെ കുട്ടികൾക്കൊപ്പമാണ് ബോളിവുഡ് താരസുന്ദരി ചുവട് വെച്ചത്. വിജയ്‌യും പൂജാ ഹെഗ്‌ഡെയും ഒന്നിച്ചഭിനയിച്ച ബീസ്‌റ്റ് എന്ന ചിത്രത്തിലെ ഗാനത്തിന് എല്ലാവരും ചേർന്ന് ഡാൻസ് ചെയ്തത്.
ഷെയർ ചെയ്തത് മണിക്കൂറുകൾക്കുള്ളിൽ വീഡിയോ ട്രെൻഡിങ് ആയി. വീഡിയോ ലക്ഷക്കണക്കിന് ആളുകാളാണ് കണ്ടത്. നിരവധി ലൈക്കുകളും നേടി.
വിവാഹശേഷം കത്രീന കൈഫ് വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ്. വിജയ് സേതുപതിയ്‌ക്കൊപ്പം "മെറി ക്രിസ്മസ്" എന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ശ്രീറാം രാഘവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ദീപാവലിക്ക് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും സിനിമാ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. "മെറി ക്രിസ്മസ്" എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു ഫോട്ടോ നടി നേരത്തെ പങ്കുവെച്ചിരുന്നു. ഫോൺ ഭൂത് എന്ന ബോളിവുഡ് ചിത്രവും താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...