Viral Video: വിശ്വസുന്ദരി മത്സരവേദിയില്‍ പൂച്ചയുടെ ശബ്ദം അനുകരിച്ച് ഹര്‍നാസ് സന്ധു, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വൈറലായി വീഡിയോ
ഡിസംബർ 12 ന് ഇസ്രായേലില്‍ നടന്ന മിസ് യൂണിവേഴ്‌സ് 2021 (Miss Universe pageant 2021) മത്സരത്തില്‍ കിരീടം നേടിയ ഹര്‍നാസ് കൗര്‍ സന്ധു (Harnaaz Sandhu) ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പറ്റുകയാണ്.
Viral Video: ഡിസംബർ 12 ന് ഇസ്രായേലില്‍ നടന്ന മിസ് യൂണിവേഴ്‌സ് 2021 (Miss Universe pageant 2021) മത്സരത്തില്‍ കിരീടം നേടിയ ഹര്‍നാസ് കൗര്‍ സന്ധു (Harnaaz Sandhu) ലോകമെമ്പാടും ശ്രദ്ധ പിടിച്ചു പറ്റുകയാണ്.
ഹർനാസ് സന്ധു (Harnaaz Sandhu) മിസ് യൂണിവേഴ്സ് (Miss Universe) കിരീടം നേടി രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിക്കുമ്പോള്‍ 21 വർഷത്തിന് ശേഷമാണ് മിസ് യൂണിവേഴ്സ് കിരീടം ഇന്ത്യയില്‍ എത്തുന്നത്. സുസ്മിത സെന്നും ലാറ ദത്തയുമാണ് ഈ കിരീടത്തില്‍ മുത്തമിട്ടവര്‍.... ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ സുന്ദരിയാണ് ഹർനാസ് സന്ധു (Harnaaz Sandhu).
ഈ വർഷം ഇസ്രായേലിൽ നടന്ന ആഗോള മത്സരത്തിൽ 79 മത്സരാർത്ഥികളെ പിന്തള്ളിയാണ് ഹർനാസ് സന്ധു സൗന്ദര്യ റാണി കിരീടം നേടിയത്. നടിയും മോഡലുമായ ഹര്‍നാസ് സന്ധുവിന്‍റെ (Harnaaz Sandhu) ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ ആരാധകര്‍ തേടുന്നത്.
എന്നാല്‍, വിശ്വസുന്ദരി മത്സരവേദിയില്‍ ഹര്‍നാസ് സന്ധു നടത്തിയ ഒരു ഗംഭീര പ്രകടനത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മത്സരത്തിന്‍റെ സെമി ഫൈനലിലാണ് സംഭവം.
വീഡിയോ കാണാം:-
സുന്ദരിമാരോട് ചോദ്യങ്ങള്‍ ചോദിക്കുന്ന അവസരം. എന്താണ് ഇഷ്ട ഹോബി എന്ന് അവതാരകനായ സ്റ്റീവ് ഹാര്‍വിന്‍ ഹർനാസ് സന്ധുവിനോട് ചോദിച്ചു. ആ ചോദ്യത്തിന് മറുപടിയായി മൃഗങ്ങളെ അനുകരിക്കലാണ് തന്‍റെ ഹോബി എന്നായിരുന്നു ഹർനാസ് മറുപടി നല്‍കിയത്. മറുപടി കേട്ടയുടനെ ഒരു മൃഗത്തെ അനുകരിക്കൂ എന്നായി സ്റ്റീവ് ഹാര്‍വിന്‍.
ഇതിന് മറുപടിയായി വളരെ ഭംഗിയായി പൂച്ചയുടെ ശബ്ദം ഹര്‍നാസ് സന്ധു അനുകരിക്കുകയായിരുന്നു. നിറഞ്ഞ കയ്യടിയോടെയാണ് ആരാധകര്‍ ഇത് സ്വീകരിച്ചത്.
70-ാം മിസ് യൂണിവേഴ്സ് മത്സരത്തിലാണ് പഞ്ചാബ് സ്വദേശിനിയും 21 വയസുകാരിയുമായ ഹര്‍നാസ് കിരീടം ചൂടിയത്. കിരീടം ചൂടുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ഹര്‍നാസ് സന്ധു. 21 വര്‍ഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...