ഡിസംബർ 12 ന് ഹർനാസ് സന്ധു (Harnaaz Sandhu) മിസ് യൂണിവേഴ്സ് (Miss Universe) കിരീടം നേടി രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിച്ചു. 21 വർഷത്തിന് ശേഷമാണ് മിസ് യൂണിവേഴ്സ് കിരീടം ഒരു ഇന്ത്യന്‍ സുന്ദരിയ്ക്ക് ലഭിക്കുന്നത്. മുന്‍പ് സ്മിത സെന്നും ലാറ ദത്തയുമാണ് ഈ കിരീടത്തില്‍ മുത്തമിട്ടവര്‍.... ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ സുന്ദരിയാണ് ഹർനാസ് സന്ധു (Harnaaz Sandhu).
ഡിസംബർ 12 ന് ഹർനാസ് സന്ധു (Harnaaz Sandhu) മിസ് യൂണിവേഴ്സ് (Miss Universe) കിരീടം നേടി രാജ്യത്തിന് അഭിമാന നിമിഷം സമ്മാനിച്ചു. 21 വർഷത്തിന് ശേഷമാണ് മിസ് യൂണിവേഴ്സ് കിരീടം ഒരു ഇന്ത്യന്‍ സുന്ദരിയ്ക്ക് ലഭിക്കുന്നത്. മുന്‍പ് സ്മിത സെന്നും ലാറ ദത്തയുമാണ് ഈ കിരീടത്തില്‍ മുത്തമിട്ടവര്‍.... ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ സുന്ദരിയാണ് ഹർനാസ് സന്ധു (Harnaaz Sandhu).
ഈ വർഷം ഇസ്രായേലിൽ നടന്ന ആഗോള മത്സരത്തിൽ 79 മത്സരാർത്ഥികളെ പിന്തള്ളിയാണ് ഹർനാസ് സന്ധു സൗന്ദര്യ റാണി കിരീടം നേടിയത്.
എന്നാൽ, ഒരു അന്താരാഷ്ട്ര വേദിയിൽ ഇന്ത്യക്ക് ഇത്തരത്തില്‍ അഭിമാന നിമിഷങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ അഭിമാനമായ സുന്ദരിമാരെ പരിചയപ്പെടാം...
ഇന്ത്യയുടെ ആദ്യത്തെ സൗന്ദര്യറാണിയാണ് റീത്ത ഫാരിയ (Reita Faria). 1994-ൽ സുസ്മിത സെന്നും ഐശ്വര്യ റായിയും യഥാക്രമം മിസ് യൂണിവേഴ്സ്, മിസ്സ് വേൾഡ് കിരീടങ്ങള്‍ നേടുന്നതിന് മുന്‍പ് ഇന്ത്യയുടെ അഭിമാനമായ സുന്ദരിയാണ് റീത്ത ഫാരിയ (Reita Faria). ഇന്ത്യയിൽ നിന്നുമാത്രമല്ല, ഏഷ്യയിൽ നിന്നുപോലും ഈ കിരീടം നേടുന്ന ആദ്യ വനിതയാണ് റീത്ത ഫാരിയ. Best in Swimsuit, Best in Eveningwear എന്നിവ വിജയിച്ചതിന് ശേഷമാണ് 1966-ൽ റീത്ത മിസ് വേള്‍ഡ് (Miss World) കിരീടം സ്വന്തംക്കിയത്.
ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. 1994ൽ ലോകസുന്ദരി (Miss World) പട്ടം നേടിയ ശേഷം ഈ സുന്ദരിയ്ക്ക് പിന്നോട്ട് തിരിഞ്ഞു നോക്കേണ്ട ആവശ്യം വന്നിട്ടില്ല. നിരവധി ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച ഇവര്‍ എന്നും ലോകത്തിന്റെ ആകര്‍ഷണമാണ്. ഒരു ഷോ-സ്റ്റോപ്പർ ആയി തുടരുന്ന ഐശ്വര്യ കാൻ ഫിലിം ഫെസ്റ്റിവലിൽ, അടക്കം തന്റെ വസ്ത്ര ധാരണത്തിലൂടെ ലോക ശ്രദ്ധ നേടാറുണ്ട്.
1994-ൽ മിസ് യൂണിവേഴ്സ് പട്ടം നേടിയതോടെ, ഈ കിരീടം നെടുന്ന ആദ്യ ഇന്ത്യൻ വനിതയായി സുസ്മിത സെൻ ചരിത്രം സൃഷ്ടിച്ചു. 1994 മെയ് 21 ന്, 18 വയസുള്ളപ്പോൾ ഫിലിപ്പീൻസിൽ നടന്ന മിസ് യൂണിവേഴ്സ് 1994 വിജയിയായി സുസ്മിത കിരീടം ചൂടി. ഈ അഭിനേത്രി കിരീടം നേടിയിട്ട് 27 വർഷമായി.
2000-ൽ മിസ് യൂണിവേഴ്സ് മത്സരത്തിൽ വിജയിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതയായിരുന്നു ലാറ ദത്ത. 2000-ൽ ലാറ ദത്ത നേടിയ വിജയം ഐതിഹാസികമാണ്. മത്സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറുകൾ നേടി നടി ചരിത്രം സൃഷ്ടിച്ചിരുന്നു ലാറ ദത്ത.
2017ൽ വീണ്ടും നീലകിരീടം അണിഞ്ഞ് ഇന്ത്യക്ക് അഭിമാനമായി മാറി മാനുഷി ചില്ലര്‍ വാർത്തയായി. ഹരിയാനയിൽ ജനിച്ചു വളർന്ന ഈ സുന്ദരിയായ പെൺകുട്ടി ഒരു ഡോക്ടറാണ്.