Mohanlal's Viral Dance Video: സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങ് ആയിക്കൊണ്ടിരിക്കുകയാണ് നസ്രിയ, നാനി എന്നിവർ അഭിനയിച്ച അണ്ടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രത്തിലെ ​ഗാനം. ഇൻസ്റ്റാ​ഗ്രാമിലെ റീൽസിൽ മുഴുവൻ ഇപ്പോൾ ഈ ഒരു പാട്ടും അതിന് ഡാൻസ് ചെയ്യുന്നതും മാത്രമാണുള്ളത്. എല്ലാവരും ട്രെൻഡിനൊപ്പം ചേർന്ന് ഈ ​ഗാനത്തിന് ചുവടുവെയ്ക്കുകയാണ്. സിനിമ താരങ്ങൾ മുതൽ സാധാരണക്കാർ വരെ ഇപ്പോൾ ഈ ട്രെൻഡിനൊപ്പമാണ്. വളരെ രസകരമായ ഡാൻസ് സ്റ്റെപ്പുകളും രസകരമായ സം​ഗീതവും കൂടി ചേരുമ്പോൾ പിന്നെ എങ്ങനെ ട്രെൻഡ് ആകാതിരിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ട്രെൻഡ് ഒന്ന് കൂടി ട്രെൻഡിങ് ആക്കിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ. നസ്രിയ, നാനി എന്നിവരുടെ ഈ ​ഗാനത്തിന് ചുവടുവെച്ചിരിക്കുകയാണ് മോഹൻലാൽ. മോഹൻലാൽ മാത്രമല്ല അമ്മ സംഘടനയിലെ ഒരുപാട് താരങ്ങളും ലാലിനൊപ്പം ഡാൻസ് ചെയ്യുന്നുണ്ട്. മഞ്ജുപിള്ള, ശ്വേത മേനോൻ, ലെന, ബാബുരാജ്, സ്വാസിക, ബീന ആന്റണി, സുരഭി, ദേവി ചന്ദന, മാളവിക, മുന്ന, കൈലാഷ് തുടങ്ങി നിരവധി താരങ്ങൾ മോഹൻലാലിനൊപ്പം പാട്ടിന് ചുവടുവെച്ചു. മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ്സ് 2022 എന്ന പ്രോ​ഗ്രാമിന്റെ ഇടയിലാണ് താരങ്ങളുടെ ഡാൻസ്.



Also Read: കമന്റ് ബോക്സ് നിറയെ 'ഹാർട്ട്സ് ', സ്റ്റൈലിഷായി നസ്രിയ


 


വീഡിയോ സമൂഹ മാധ്യമങ്ങളിൽ എത്തിയതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. ഈ പ്രായത്തിലും ലാലേട്ടൻ പൊളിയാണെന്നാണ് ആരാധകർ പറയുന്നത്. ശ്വേത മേനോൻ, സ്വാസിക തുടങ്ങിയവർ ഈ വീഡിയോ ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു. ഏതായാലും സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.


ജൂൺ 10ന് റിലീസ് ചെയ്ത ചിത്രമാണ് നസ്രിയ, നാനി എന്നിവർ അഭിനയിച്ച അണ്ടേ സുന്ദരാനികി. മികച്ച പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്യുന്നുണ്ട്. നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുന്നത്. വിവേക് ​​ആത്രേയ ആണ് ചിത്രം സംവിധാനം ചെയ്തത്. ഒരു മുസ്ലിം - ക്രിസ്ത്യൻ പ്രണയകഥയാണ് ചിത്രം പറയുന്നത്. ഇവരുടെ പ്രണയവും ഒളിച്ചോട്ട  ശ്രമവും, വീട്ടുകാരുടെ എതിർപ്പുമൊക്കെയാണ് ചിത്രത്തിൻറെ പ്രമേയം. നസ്രിയയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ആണ്ടേ സുന്ദരാനികി.


തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റീലീസ് ചെയ്തത്. ചിത്രത്തിന്റെ മലയാളം പതിപ്പിലെ പേര് ആഹാ സുന്ദരയെന്നാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ സുന്ദർ എന്ന ബ്രാഹ്മണ യുവാവിന്റെ കഥാപാത്രത്തെയാണ് നാനി അവതരിപ്പിച്ചത്. ചിത്രത്തിന്റെ എഡിറ്റർ രവിതേജ ഗിരിജലയാണ്. വിവേക് ​​ആത്രേയ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചത്. നാനി, നസ്രിയ എന്നിവരെ കൂടാതെ നദിയ, ഹർഷവർദ്ധൻ, രാഹുൽ രാമകൃഷ്ണ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. നവീൻ യേർനേനി, രവിശങ്കർ വൈ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. വിവേക് ​​സാഗറിന്റെ സംഗീതത്തിൽ നികേത് ബൊമ്മിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.