വൈറലായിക്കൊണ്ടിരിക്കുന്ന ഒരു തമാശ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം. 'പാരന്റിംഗ് പരാജയം' എന്ന വാചകം അടങ്ങിയ വീഡിയോ,അന്ന ന്യൂട്ടൺ എന്ന സ്ത്രീയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സൂപ്പർ മാർക്കറ്റിൽ അടുക്കി വെച്ചിരിക്കുന്ന വലിയ തലയണകളുടെ ഒരു പെട്ടിയിലേക്ക് തൻറെ കുഞ്ഞിനെ എടുത്തിട്ട അമ്മയാണ് വീഡിയോയിൽ. കുടുംബത്തോടൊപ്പം ഒരു കടയിൽ ഷോപ്പിംഗിനാണ് വീഡിയോയിലെ സ്ത്രീ അന്ന എത്തിയതാണ്. ഒക്കത്ത് അവരുടെ ഒരു വയസ്സിൽ താഴെ മാത്രം പ്രായമുള്ള തന്റെ പ്രിയപ്പെട്ട മകൻ തിയോഡോറും ഉണ്ട്.


Also ReadViral video: പെരുമ്പാമ്പിന്റെ വായിൽ കുടുങ്ങിയ കോഴി, വീഡിയോ വൈറൽ



കുഞ്ഞ് തലയണകളുടെ കൂമ്പാരത്തിലേക്ക് എറിയുന്നത് വീഡിയോയിൽ കാണാം. എന്നിരുന്നാലും, അവളുടെ ലക്ഷ്യം തെറ്റി, കുഞ്ഞ് ബോക്സിനുള്ളിൽ ആഴത്തിൽ വീഴുന്നു. പരിഭ്രാന്തയായ അമ്മ, തലയിണകൾക്കടിയിൽ നിന്ന് മകനെ പുറത്തെടുക്കാൻ പെട്ടിയിലേക്ക് മുങ്ങുന്നു. കുഞ്ഞിന് കുഴപ്പം ഒന്നും ഇല്ലെന്ന് അറിയുമ്പോൾ അമ്മയുടെ മുഖത്ത് ആശ്വാസം. പിന്നെ തമാശ മാത്രമായിരുന്നു. അന്ന തിയോഡോറിനെ കെട്ടിപ്പിടിച്ചു ചിരിക്കുന്നു.


Also ReadViral Video: ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുന്ന കരി മൂർഖൻ..!


അവസാനം കുഞ്ഞിന്റെ മുഖത്തെ ഭാവമാണ് ഏറ്റവും രസകരവും മനോഹരവുമായ കാര്യം. ഇൻസ്റ്റാഗ്രാം യൂസർമാർ ചിരിക്കുന്ന ഇമോജികളുമായാണ് കമന്റിട്ടത്. നിരവധി കമൻറുകളും ലൈക്കുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.