വൈറൽ വീഡിയോ: മൃണാൾ താക്കൂറിന്റെയും അക്ഷയ് കുമാറിന്റെയും നൃത്ത വീഡിയോ വൈറൽ. അക്ഷയ് കുമാറിന്റെ പ്രദർശനത്തിന് ഒരുങ്ങുന്ന സെൽഫി എന്ന സിനിമയിലെ ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. 'കുടിയേ നി തേരി' എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് ഡാൻസ് ചെയ്തത്. വീഡീയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹൂക്ക് സ്റ്റെപ്പുകൾ വച്ചാണ് ഇരുവരും ഡാൻസ് ചെയ്തത്. അക്ഷയ് തന്റെ ഊബർ-കൂൾ വസ്ത്രത്തിൽ തകർപ്പൻ ലുക്കിലാണ് നൃത്തം ചെയ്യുന്നത്. മൃണാൽ താക്കൂർ ഡെനിം ജംപ്‌സ്യൂട്ടിൽ മനോഹരിയായിരുന്നു. വൈറലായ വീഡിയോ ഒമ്പത് മില്യണിലധികം പേരാണ് കണ്ടത്. 1.2 മില്യൺ ലൈക്കുകളും 4000 കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു.



ALSO READ: Selfiee Movie: തകർത്താടി അക്ഷയ് കുമാറും മൃണാൾ താക്കൂറും... 'സെൽഫി'യിലെ വീഡിയോ ​ഗാനമെത്തി


പൃഥ്വിരാജ്‌, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ മലയാള ചിത്രം ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കായ 'സെല്‍ഫി'യിലെ 'കുടിയേ നി തേരി' എന്ന വീഡിയോ ​ഗാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. ചിത്രം ഫെബ്രുവരി 24ന് തിയേറ്ററുകളിൽ എത്തും. അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ഹിന്ദി പതിപ്പില്‍ പ്രധാന വേഷം ചെയ്യുന്നത്.


ഡ്രൈവിങ് ലൈസന്‍സിൽ പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രമായി അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയും എത്തും. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സ്റ്റാർ സ്റ്റുഡിയോസിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ് മേഹ്ത്തയാണ്. റിഷഭ് ശർമയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണം ഒരുക്കിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.