Viral Video : അടുത്തിടെയായി ബോളിവുഡിനെ സംബന്ധിച്ചുള്ള ഇന്റർനെറ്റ് ചർച്ചകളിലെ പ്രധാന വിഷയമായിരുന്നു റൺബീർ കപൂർ ആലിയ ഭട്ട് താരവിവാഹം. അഭ്യൂഹങ്ങൾക്കിടെ താരങ്ങൾ ഇന്ന് ഏപ്രിൽ 14ന് സ്വന്തം വസതയിൽ വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹതിരായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ നടി ആലിയ തങ്ങളുടെ വിവാഹ ചിത്രങ്ങൾ പങ്കുവെച്ചതോടെ ഇന്റർനെറ്റാകെ തരംഗമായിരിക്കുകയാണ് ഈ താരവിവാഹം. ശേഷം വധുവരന്മാർ ഒരുമിച്ച പൊതയിടത്തിലെത്തുകയും ചെയ്തു. ഇരുവരും തങ്ങളുടെ ആരാധകർക്ക് അഭിവാദ്യം അറിയിക്കുകയും ചെയ്തു. അതിന് ശേഷം റൺബീർ തന്റെ വധുവായ ആലിയ കൈയ്യിലെടുത്തു. 


ALSO READ : Ranbir Kapoor- Alia Bhatt Wedding Photos : റൺബീറിന്റെ വധുവായി ആലിയ; താരവിവാഹത്തിന്റെ ചിത്രങ്ങൾ പുറത്ത്


ഈ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡിങായിരിക്കുന്നത്. ആലിയയെ തന്റെ കൈകളിൽ എടുത്ത് റൺബീർ വീടിന്റെ ഉള്ളിലേക്ക് പോകുന്നതാണ് വീഡിയോ. ഇതിനോടകം തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചെയ്തു.


വീഡിയോ കാണാം : 



ഏറെ അഭ്യുഹങ്ങൾക്കിടെയാണ് ഇരു താരങ്ങളുടെ വിവാഹം ഇന്ന് ഏപ്രിൽ 14ന് നടക്കുന്നത്. നേരത്തെ ആലിയയുടെ കുടുംബാംഗം ബോളിവുഡ് താരങ്ങളുടെ വിവാഹം ഏപ്രിൽ 14ന് നടക്കുമെന്ന് മാധ്യമങ്ങൾക്ക് സൂചന നൽകിയിരുന്നു. എന്നാൽ രണ്ട് ദിവസം മുമ്പ് ആലിയയുടെ സഹോദരൻ താരവിവാഹം മാറ്റിവെച്ചുയെന്ന് ദേശീയ മാധ്യമത്തിനോടായി പറയുകയും ചെയ്തു. ഇതിനിടെയിലാണ് താരങ്ങളുടെ വിവാഹം എന്നാണെന്നുള്ള സംശയം ആരാധകർക്കിടയിൽ ഉടലെടുത്തത്. 


ALSO READ : Ranbir Alia Wedding: മകന്റെ വിവാഹത്തിൽ ഏറ്റവും സുന്ദരിയായി നീതു കപൂർ, മറ്റ് താരങ്ങളുടെ ലുക്ക് കാണാം


എന്നിരുന്നാലും താരവിവാഹത്തിന് പിന്നാലെ റൺബീർ ആലിയ കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രഹ്മാസ്ത്ര സിനിമ റിലീസിനായി തയ്യാറെടുക്കുകയാണ്. ഈ ചിത്രത്തിന്റെ ഷൂട്ടിങ് വേളിയിലാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്.  


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.