ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ വന്ന് മലയാള ചലച്ചിത്ര ലോകത്ത് ചുവടുറപ്പിച്ച താരമാണ് സാനിയ അയ്യപ്പന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

മോഡേണ്‍ വസ്ത്രധാരണത്തിന്‍റെ പേരില്‍ ഏറെ സൈബര്‍ വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുള്ള വ്യക്തി കൂടിയാണ് സാനിയ അയ്യപ്പന്‍ (Saniya Iyappan). ഇന്‍സ്റ്റഗ്രാമി(Instagram)ല്‍ സ്ഥിര സാന്നിധ്യമായ സാനിയയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. 


'ജിബൂട്ടി'യില്‍ അഭിനയിക്കാന്‍ ആഫ്രിക്കയില്‍ പോയി... കുഞ്ഞ് ജോര്‍ജ്ജ് ക്വാറന്‍റീനില്‍


അങ്ങനെ ഇപ്പോള്‍ വൈറലാകുകയാണ് സാനിയയുടെ പുതിയ ഫോട്ടോഷൂട്ട്‌. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ശ്യാം ബാബുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.


ചുവന്ന ഷോള്‍ഡര്‍ലെസ് ഗൗണ്‍ ധരിച്ച ചിത്രമാണ് താരം പങ്കുവച്ചത്. താര൦ തന്നെയാണ് ചിത്രങ്ങള്‍ ഫേസ്ബുക്കി(Facebook)ലൂടെ പങ്കുവച്ചിരിക്കുന്നത്. 





2014ല്‍ പുറത്തിറങ്ങിയ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെയാണ് സാനിയ അഭിനയ രംഗത്തെത്തുന്നത്. ശേഷം, ക്വീന്‍ (Queen)എന്ന സിനിമയിലൂടെ നായികാ പദവിയിലേക്കുയര്‍ന്ന സാനിയ മോഹന്‍ലാലി(Mohanlal)ന്‍റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റായ ലൂസിഫറി(Lucifer)ലും വേഷമിട്ടു. 


അന്ന് കൃഷ്ണ, ഇന്ന് പ്രിയങ്കയുടെ ഡ്രസ്; വില കേട്ട് കണ്ണുതള്ളി ആരാധകര്‍..


ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരു(Manju Warrier)ടെ മകളായാണ് താരം ലൂസിഫറില്‍ അഭിനയിച്ചത്. ക്വീന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍(Film Fare Awards)ഡും താരം സ്വന്തമാക്കിയിരുന്നു.