തിയേറ്ററിൽ കോളിളക്കം സൃഷ്ടിച്ച തെലുങ്ക് ഹിറ്റ് ചിത്രം 'വിരുപക്ഷ' ഒടിടി റിലീസിനൊരുങ്ങുന്നു. സായ് ധരം തേജ്, സംയുക്ത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം മലയാളത്തിൽ റിലീസിനെത്തിച്ചത് E4 സിനിമാസാണ്. എസ്‌വിസിസിയുടെ ബാനറിൽ ബിവി എസ്എൻ പ്രസാദിനൊപ്പം സുകുമാർ റൈറ്റിങ്സിന്റെ ബാനറിൽ സുകുമാറും ചേർന്നാണ് ചിത്രം നിർമിച്ചത്. കാർത്തിക് വർമ്മ ദണ്ഡു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കാന്താര, വിക്രാന്ത് റോണ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അജനീഷ് ലോക്നാഥ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നു. നവീൻ നൂലിയാണ് എഡിറ്റർ. ഷാംദത് ആണ് ക്യാമറ കൈകാര്യം ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

1990 കാലഘട്ടത്തിൽ ഒരു കാടിനോട് ചേർന്നുള്ള ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഒരു ഗ്രാമത്തിൽ നടക്കുന്ന ദുർമരണങ്ങളും അതിന്റെ ചുരുളഴിക്കുന്നതുമാണ് ഹൊറർ ജോണറിൽ എത്തിയ ചിത്രത്തിൻ്റെ ഇതിവൃത്തം. 'പുഷ്പ’ ഒരുക്കിയ സുകുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഭീംല നായക് എന്ന ചിത്രത്തിന് ശേഷം സംയുക്ത അഭിനയിച്ച തെലുങ്ക് ചിത്രം കൂടിയാണിത്. ഇതിനോടകം തന്നെ തെലുങ്കിൽ വൻ ആരാധക പിന്തുണ നേടിയെടുത്തിരിക്കുകയാണ് സംയുക്ത. മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്തിരുന്നു.



Live Movie: ഓരോ കഥാപാത്രവും ശക്തമാണ്; 'ലൈവി'ൽ ശക്തമായ പ്രകടനവുമായി ജയശങ്കർ; റിലീസ് ഉടൻ


മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'ലൈവ്'. ചിത്രത്തിലെ ചില കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. നടൻ ജി ജയശങ്കറിന്റെ കഥാപാത്രത്തെയാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. കുരിയാപ്പി എന്ന കഥാപാത്രത്തെയാണ് ജയശങ്കർ അവതരിപ്പിക്കുന്നത്. മെയ് 26ന് ചിത്രം തിയേറ്ററുകളിലെത്തും. 


ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മാജിക്ക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. യൂട്യൂബിലെത്തി ചുരുങ്ങിയ സമയം കൊണ്ടാണ് ട്രെയിലര്‍ ശ്രദ്ധ നേടിയത്. ആശുപത്രിയുടെ പശ്ചാത്തലത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഡോക്ടറായ മംമ്തയെ ഫോണിലൂടെ മെസ്സേജുകള്‍ അയച്ച് ശല്ല്യം ചെയ്യുന്ന ഒരാളായാണ് സൗബിനെ ട്രെയിലറിലൂടെ കാണാനാകുന്നത്. മറ്റു കഥാപാത്രങ്ങളായ ഷൈന്‍ ടോം ചാക്കോയേയും, പ്രിയ വാര്യറെയുമെല്ലാം ഇത് വരെ മറ്റു സിനിമകളില്‍ കാണാത്ത തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ട്രെയിലറിലിലൂടെ ഇതൊരു മികച്ച സിനിമയായി മാറാനുള്ള സാധ്യതകളെല്ലാം കാണുന്നുണ്ട്. 


വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ്ബാബുവാണ്. സൗബിനെയും മംമ്തയെയും കൂടാതെ സിനിമയില്‍ പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, അക്ഷിത, രശ്മി സോമന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ലൈവ് എന്ന സിനിമയുടെ നേരത്തെ പുറത്തിറങ്ങിയ ഗാനവും ഫസ്റ്റ് ലുക്ക് പോസ്റ്ററുമെല്ലാം ശ്രദ്ധനേടിയിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.