വിഷ്ണു ഉണ്ണി കൃഷ്ണൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. 'ഇടിയൻ ചന്തു' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കുട്ടനാടൻ മാർപാപ്പ, മാർ​ഗംകളി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത ശ്രീജിത്ത് വിജയൻ ആണ് ഇടിയൻ ചന്തു ഒരുക്കുന്നത്. ഷഫീക്ക്, സുബൈർ, റായീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് വിജയൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹാപ്പി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം.


COMMERCIAL BREAK
SCROLL TO CONTINUE READING

പീറ്റർ ഹെയ്ൻ ആണ് ഈ ചിത്രത്തിന് സംഘട്ടനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധായകൻ ശ്രീജിത്ത് തന്നെയാണ്. എക്സിക്യുട്ടീവ് പ്രൊഡ്യൂസർ - ഹിരൺ മഹാജൻ, ക്യാമറ - വിഘ്നേഷ് വാസു, എഡിറ്റർ വി സാജൻ, അസിസ്റ്റന്റ് റൈറ്റർ - ബിനു എഎസ്. മിൻഷാദ് സാറ, അരവിന്ദ് ആർ വാര്യർ എന്നിവരാണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രം 2024ൽ റിലീസ് ചെയ്യും.



 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.