നിരഞ്ജ് മണിയൻപിള്ള നായകനായെത്തിയ വിവാഹ ആവാഹനം ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചു. സാജൻ ആലുംമൂട്ടിൽ ആണ് ചിത്രം സംവിധാനം ചെയ്‍തത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയത്. ഒന്‍പത് മാസങ്ങള്‍ക്കിപ്പുറമാണ് ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുന്നത്. എച്ച്ആര്‍ എന്ന ഒടിടി പ്ലാറ്റ്ഫോമിലാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സാമൂഹ്യ ആക്ഷേപഹാസ്യ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് വിവാഹ ആവാഹനം. ചാന്ദ് സ്റ്റുഡിയോ, കാർമിക് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ മിഥുൻ ആർ ചന്ദ്, സാജൻ ആലുംമൂട്ടിൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ പുതുമുഖ താരം നിതാരയാണ് നായിക.


അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സോണി സിവി, പ്രമോദ് ഗോപകുമാർ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ.


ALSO READ: Pushpa 2: പുഷ്പ തരംഗം തുടരുന്നു; റെക്കോര്‍ഡിട്ട് പുഷ്പ 2 ഫസ്റ്റ് ലുക്ക്‌


സംവിധായകനോടൊപ്പം സംഗീത് സേനനും ചേർന്നാണ് ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ കഥയും തിരക്കഥയും ഒരുക്കിയത് നിതാര ആണ്. വിഷ്ണു പ്രഭാകർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റർ- അഖിൽ എആർ, സംഗീതം- രാഹുൽ ആർ ഗോവിന്ദ, പ്രൊജക്ട് ഡിസൈനർ- ജിനു വി നാഥ്, പശ്ചാത്തല സംഗീതം- വിനു തോമസ്, ഗാനരചന- സാം മാത്യു, പ്രജീഷ്, ആർട്ട് ഹംസ വള്ളിത്തോട്, കോസ്റ്റ്യൂം- ആര്യ ജയകുമാർ, മേക്കപ്പ്- റോണക്സ് സേവ്യർ, രതീഷ് കൃഷ്ണൻ.


സൗണ്ട് ഡിസൈൻ- എംആർ രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- അഭിലാഷ് അർജുനൻ, ഫിനാൻസ് കൺട്രോളർ- ഫ്രാങ്കോ ഡേവിസ് മഞ്ഞില, കൊറിയോഗ്രാഫി- അരുൺ നന്ദകുമാർ, ഡിസൈൻ- ശ്യാം സുന്ദർ, സ്റ്റിൽസ്- വിഷ്ണു രവി, വിഷ്ണു കെ വിജയൻ, പിആർഒ- പി ശിവപ്രസാദ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.