Pushpa 2: പുഷ്പ തരംഗം തുടരുന്നു; റെക്കോര്‍ഡിട്ട് പുഷ്പ 2 ഫസ്റ്റ് ലുക്ക്‌

Pushpa 2 first look poster records: ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് ഇന്‍സ്റ്റാഗ്രാമില്‍ ഏഴ് മില്യണ്‍ ലൈക്കുകള്‍ ലഭിച്ച ആദ്യ ഇന്ത്യന്‍ ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2. ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് പ്രേക്ഷകര്‍ പുഷ്പ 2വിനായി കാത്തിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 13, 2023, 09:46 AM IST
  • മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ 2: ദ റൂൾ' ആദ്യഭാഗമായ 'പുഷ്പ 1: ദി റൈസ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ്
  • അല്ലു അർജുന്‍റെ ടൈറ്റിൽ കഥാപാത്രവും ഫഹദ് ഫാസിലിന്‍റെ ഇൻസ്‌പെക്ടർ ഭൻവർ സിംഗ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ് രണ്ടാം ഭാ​ഗത്തിൽ
  • ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ടീസറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു
Pushpa 2: പുഷ്പ തരംഗം തുടരുന്നു; റെക്കോര്‍ഡിട്ട് പുഷ്പ 2 ഫസ്റ്റ് ലുക്ക്‌

ഇന്ത്യയെമ്പാടും തരംഗമായ ചിത്രമാണ് പുഷ്പ. ഇപ്പോഴിതാ പുഷ്പയുടെ രണ്ടാം ഭാഗമായ 'പുഷ്പ 2: ദ റൂളും' റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണ്. ഫസ്റ്റ് ലുക്ക്‌ പോസ്റ്ററിന് ഇന്‍സ്റ്റാഗ്രാമില്‍ ഏഴ് മില്യണ്‍ ലൈക്കുകള്‍ ലഭിച്ച ആദ്യ ഇന്ത്യന്‍ ചിത്രമായി മാറിയിരിക്കുകയാണ് പുഷ്പ 2. ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് പ്രേക്ഷകര്‍ പുഷ്പ 2വിനായി കാത്തിരിക്കുന്നത്. 

മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ 2: ദ റൂൾ' ആദ്യഭാഗമായ 'പുഷ്പ 1: ദി റൈസ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ്. അല്ലു  അർജുന്‍റെ ടൈറ്റിൽ കഥാപാത്രവും ഫഹദ് ഫാസിലിന്‍റെ  ഇൻസ്‌പെക്ടർ ഭൻവർ സിംഗ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ് രണ്ടാം ഭാ​ഗത്തിൽ. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ടീസറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ALSO READ: Pushpa 2: പുഷ്പ ഫ്ലവറല്ലെടാ...ഫയർ; 16 രാജ്യങ്ങളിൽ ട്രെൻഡിംഗായി ടീസർ, കോടിക്കണക്കിന് കാഴ്ചക്കാർ

രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയാകുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ, ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി) ആണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രഹണം- മിറോസ്ലാവ് കുബ ബ്രോസെക്ക്. എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ്. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News