ചെന്നൈ: തമിഴ് സീരിയൽ താരവും അവതാരകയുമായിരുന്ന വി.ജെ ചിത്ര ആത്മഹത്യ ചെയ്ത കേസിൽ പ്രതിശ്രുത വരൻ ഹേമന്ത് അറസ്റ്റിൽ.  28 വയസുള്ള ചിത്രയുടെ മൃതദേഹം ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.   ചിത്രയുടെ അമ്മയുടെ പരാതിയിൻമേലാണ് പൊലീസ് ഹേമന്തിനെ അറസ്റ്റ് ചെയ്തത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രയുടെ അമ്മയുടെ പരാതിയിൽ ഹേമന്ത് തന്റെ മകളെ ദേഹോപദ്രവം നടത്തി കൊന്നതാണ് എന്നായിരുന്നു ആരോപിച്ചിരുന്നത്.  ചിത്രയെ (VJ Chithra) ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് ഇപ്പോൾ ഹേമന്തിന്റെ (Hemanth) പേരിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ചിത്ര ആത്മഹത്യ ചെയ്തുവെന്നും സാമ്പത്തിക പ്രശ്‌നങ്ങൾ ആയിരിക്കാം കാരണം എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  


Also read: നടിയും പ്രമുഖ അവതാരികയുമായി VJ Chitra ആത്മഹത്യ ചെയ്തു


ഒരു ടിവി സീരിയലിൽ ചിത്ര അഭിനയിച്ച ചില ക്ലോസ് രംഗങ്ങൾ ഹേമന്തിന് തീരെ ഇഷ്ടപ്പെട്ടില്ലയെന്നാണ് റിപ്പോർട്ട്. ഇക്കാര്യം അസിസ്റ്റന്റ് കമ്മീഷണർ സുദർശൻ വ്യക്തമാക്കിയിട്ടുണ്ട്. ചിത്ര മരിച്ച ദിവസവും ഹേമന്ത് ചിത്രയോട് മോശമായി പെരുമാറിയിരുന്നു. ഹേമന്തിനെ തുടർച്ചയായി ആറു ദിവസം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് (Hemanth arrested) എന്നും റിപ്പോർട്ടുണ്ട്. പോലീസിന്റെ നിഗമനമനുസരിച്ച് കടുത്ത മാനസിക സമ്മർദമാണ് ചിത്രയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ്.  


നസ്രത്ത്പെട്ടിലെ പക്ഷനക്ഷത്ര ഹോട്ടലിൽ ഡിസംബർ 9  ന് ആണ് ചിത്രയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  ഇതിന് പിന്നാലെ ചിത്രയും ഹേമന്തും ഒക്ടോബറിൽ വിവാഹം കഴിച്ചിരുന്നുവെന്നും വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുള്ളിലാണ് ചിത്ര ആത്മഹത്യ ചെയ്തതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.  ആത്മഹത്യ ചെയ്തതിന്റെ തലേന്ന് ചിത്ര (VJ Chithra) ഷൂട്ടിംഗ് സ്ഥലത്തു നിന്നും വൈകിയാണ് ഹോട്ടലിൽ എത്തിയത്.  


Also read: PF അക്കൗണ്ടിൽ എത്ര രൂപയുണ്ടെന്ന് അറിയണോ? ഈ നമ്പറിൽ മിസ് കോൾ ചെയ്യൂ..  


അന്ന് ഹോട്ടലിൽ ഹേമന്തും ഉണ്ടായിരുന്നു.  അന്നും സീരിയലിലെ ആ രംഗത്തെ ചൊല്ലി ഇരുവരും വഴക്കടിച്ചിരുന്നു.   എന്നാൽ ഹേമന്ത് പോലീസിനോട് പറഞ്ഞത് ഞാൻ വാതിലിൽ മുട്ടിക്കൊണ്ടിരുന്നുവെന്നും എന്നാൽ ചിത്ര (VJ Chithra) വാതിൽ തുറന്നില്ലയെന്നുമാണ്.  ശേഷം ഹോട്ടൽ സ്റ്റാഫിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും ഹേമന്ത് പോലീസിനോട് പറഞ്ഞു.   


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy