VNRTrio Movie : നിതിൻ, രശ്മിക മന്ദാന ചിത്രം വിഎൻആർ ട്രിയോ ലോഞ്ച് ചെയ്ത് ചിരഞ്ജീവി
ഭീഷ്മ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം നിതിൻ, രശ്മിക മന്ദാന, സംവിധായകൻ വെങ്കി കുടുമല എന്നിവർ വീണ്ടും ഒന്നിക്കുന്ന എന്നതാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം.
നിതിൻ, രശ്മിക മന്ദാന, വെങ്കി കുടുമല എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം വിഎൻആർ ട്രിയോ ലോഞ്ച് ചെയ്തു. ചിരഞ്ജീവിയാണ് ചിത്രം ലോഞ്ച് ചെയ്തത്. ഭീഷ്മ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിന് ശേഷം നിതിൻ, രശ്മിക മന്ദാന, സംവിധായകൻ വെങ്കി കുടുമല എന്നിവർ വീണ്ടും ഒന്നിക്കുന്ന എന്നതാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. വിഎൻആർ ട്രിയോ ഭീഷ്മയെക്കാൾ പവർഫുൾ രീതിയിലാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വമ്പൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ്.
ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. കൗതുകവും രസകരവുമായ അനൗണ്സ്മെന്റ് വീഡിയോ നടത്തി കൊണ്ടാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ രംഗത്തെത്തിയത്. ഇത്തവണ കൂടുതൽ രസകരവും സാഹസികവും നിറഞ്ഞ ചിത്രമായിരിക്കും എത്തുന്നത്. മെഗാസ്റ്റാർ ചിരഞ്ജീവി മുഖ്യാതിഥിയായി എത്തിയ ചടങ്ങിൽ വിഎൻആർ ട്രിയോ ലോഞ്ച് ചെയ്യുകയും ചെയ്തു.
മുഹൂർത്തം ഷോട്ടിനായി ചിരഞ്ജീവി ക്ലാപ്ബോർഡ് അടിച്ചപ്പോൾ സംവിധായകൻ ബോബി സ്വിച്ച് ഓണ് കർമങ്ങൾ നിർവഹിച്ചു. ആദ്യ ഷോട്ട് ഗോപിചന്ദ് മലിനെനി സംവിധാനം നിർവഹിച്ചു. തിരക്കഥാകൃത്തുക്കളായ ഹനു രാഘവപുടിയും ബുച്ചിബാബു സേനയും നിർമാതാക്കൾക്ക് തിരക്കഥ കൈമാറി.
മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറിൽ നവീൻ എർനെനിയും വൈരവി ശങ്കറും ചിത്രം നിർമിക്കുന്നു. മികച്ച അഭിനേതാക്കളും അണിയറപ്രവർത്തകരുമാണ് ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്. മ്യുസിക്ക് - ജി വി പ്രകാശ് കുമാർ, ക്യാമറ - സായ് ശ്രീറാം, എഡിറ്റർ - പ്രവീണ് പുടി, കലാ സംവിധാനം - റാം കുമാർ, പബ്ലിസിറ്റി ഡിസൈനർ - ഗോപി പ്രസന്ന , പി ആർ ഒ - ശബരി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...