Voice of Sathyanathan : ഒടുവിൽ ഏവരും കാത്തിരുന്ന വോയ്സ് ഓഫ് സത്യനാഥന്റെ അപ്‌ഡേറ്റ് എത്തി; മോഷൻ പോസ്റ്റർ ഉടനെത്തും

Voice Of Sathyanathan Movie update : ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Mar 26, 2023, 01:42 PM IST
  • ചിത്രത്തിൻറെ മോഷൻ പോസ്റ്റർ ഏപ്രിൽ 6 ന് രാവിലെ 11 മണിക്ക് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വോയ്സ് ഓഫ് സത്യനാഥൻ.
  • ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
Voice of Sathyanathan : ഒടുവിൽ ഏവരും കാത്തിരുന്ന വോയ്സ് ഓഫ് സത്യനാഥന്റെ അപ്‌ഡേറ്റ് എത്തി; മോഷൻ പോസ്റ്റർ ഉടനെത്തും

ദിലീപിന്റെ അടുത്ത ചിത്രത്തിനായി മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.  ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വോയിസ് ഓഫ് സത്യനാഥനാണ് താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന അടുത്ത ചിത്രം. ചിത്രത്തിൻറെ ഓരോ അപ്‌ഡേറ്റിനായും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിൻറെ മോഷൻ പോസ്റ്റർ ഉടൻ പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ്  നിർമ്മാതാവ് ആന്റോ ജോസഫ്. ചിത്രത്തിൻറെ മോഷൻ പോസ്റ്റർ ഏപ്രിൽ 6 ന് രാവിലെ 11 മണിക്ക് പുറത്തുവിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് വോയ്സ് ഓഫ് സത്യനാഥൻ.

 ചിത്രം മെയ് മാസത്തിൽ തിയേറ്ററുകളിലെത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ ഇനിയും പുറത്തുവന്നിട്ടില്ല. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരു മികച്ച ഫാമിലി എന്റർടെയ്നർ തന്നെയായിരിക്കും വോയ്സ് ഓഫ് സത്യനാഥൻ എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ 2022 നവംബറിൽ തന്നെ തുടങ്ങിയിരുന്നു. ഹാസ്യത്തിന് മുൻ‌തൂക്കം നൽകി ഒരുക്കിയിരിക്കുന്ന ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ.

ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബർ രണ്ടാം വാരത്തോടെ പൂർത്തിയായിരുന്നു. മുംബൈ, ഡൽഹി, രാജസ്ഥാൻ, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായി ആണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത്. ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ,അംബിക മോഹൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ചിത്രത്തിൽ അതിഥി താരമായി അനുശ്രീയും എത്തുന്നുണ്ട്. 

പ്രഖ്യാപന സമയം മുതൽ ശ്രദ്ധ നേടിയ ചിത്രമാണ് വോയ്സ് ഓഫ് സത്യനാഥൻ. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗൺ, തെങ്കാശിപ്പട്ടണം,റിങ് മാസ്റ്റർ എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു. ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുമ്പോൾ ചിരിയുടെ പൂരമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌. 

2021 ഒക്ടോബറിലാണ് വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. എന്നാൽ പിന്നീട് പലകാരണങ്ങൾ കൊണ്ട് ചിത്രീകരണം നിർത്തിവെയ്ക്കേണ്ടി വന്നു. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, ഫിനാൻസ് കൺട്രോളർ- ഷിജോ ഡൊമനിക് & റോബിൻ അഗസ്റ്റിൻ, പി.ആർ.ഒ- പി.ശിവപ്രസാദ്, സ്റ്റിൽസ്- ഷാലു പേയാട്, ഡിസൈൻ- ടെൻ പോയിന്റ് എന്നിവരാണ്  ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News