ഇരട്ടകുട്ടികൾ ജനിച്ചതിന്റെ സന്തോഷത്തിലാണ് താരദമ്പതികളായ നയന്താരയും വിഗ്നേഷ് ശിവനും. തങ്ങൾക്ക് ഇരട്ട ആൺകുട്ടികൾ ജനിച്ചുയെന്ന് താരദമ്പതികൾ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു. ഇരുവരും കുട്ടികളെ ചുംബിക്കുന്ന ചിത്രങ്ങളും വിഗ്നേഷ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പങ്കുവെക്കുകയും ചെയ്തു. അതേസമയം സോഷ്യൽ മീഡിയയിൽ ഈ സന്തോഷ വാർത്തയ്ക്കൊപ്പം മറ്റ് ചില ചോദ്യങ്ങളും ഉയരുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവാഹം കഴിഞ്ഞ് 4 മാസം മാത്രം ബാക്കി നിൽക്കെ എങ്ങനെയാണ് ഇരുവർക്കും കുഞ്ഞുങ്ങൾ ജനിക്കുന്നത് എന്നാണ് പ്രധാന ചോദ്യം. നയന്താര ഗർഭിണി ആയിരുന്നോ? അതോ ഗർഭിണി ആയതിന് ശേഷമാണോ ഇരുവരുടെയും വിവാഹം കഴിഞ്ഞത്? കുട്ടികളുടെ ജനനം വാടക ഗർഭധാരണത്തിലൂടെയോ? തുടങ്ങിയ നിരവധി ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ കൊണ്ടാറാടുകയാണ്. 


ALSO READ : Nayanthara-Vignesh Shivan : നയൻസും വിഗ്നേഷും ഇനി ഇരട്ടകുട്ടികളുടെ അമ്മയും അച്ഛനും; സന്തോഷ വാർത്ത പങ്കുവച്ച് താരദമ്പതികൾ


എഴുത്തുകാരി ശ്രീ പാർവതിയുടെ വാക്കുകൾ ഇങ്ങനെ " നയന്താര - വിഗ്നേഷ് അവരുടെ ഇരട്ട കുട്ടികൾ. കല്യാണത്തിന് മുന്നേ നയന്താര ഗർഭിണി ആയിരുന്നെങ്കിൽ ഇവിടെ ആർക്കാണ് പ്രശ്നം? അവരുടേത് സറോഗസി ആയാലും അല്ലെങ്കിലും നിങ്ങൾക്കെന്താണ്? മറ്റുള്ളവരുടെ സ്വാകാര്യ കാര്യങ്ങളിൽ നിന്നും ഒന്ന് മാറി നിൽക്കുകു. എന്തായാലും രണ്ട് താരങ്ങൾക്കും ആശംസകൾ". സാക്ഷരത കേരളത്തിന് അന്യന്റെ കുടുംബത്തിൽ സംഭവിക്കുന്നത് എത്തി നോക്കാൻ ഇത്രയധികം ആഗ്രഹമെല്ലാം തുറന്നടിച്ചുകൊണ്ടും പല കമന്റുകൾ വന്നു. 



വിഗ്നേശ് ശിവന്റെ ഹൃദയസ്പർശമായ പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ '"നയനും ഞാനും അമ്മയും അച്ഛനുമായി. ഞങ്ങൾക്ക് ഇരട്ട ആൺകുട്ടികൾ ജനിച്ചു. ഞങ്ങളുടെ എല്ലാ പ്രാർഥനകളും, ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന്, ഞങ്ങൾക്ക് രണ്ട് അനുഗ്രഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. നിങ്ങളുടെ എല്ലാവരുടെ അനുഗ്രഹങ്ങൾ വേണം. ഉയിരും ഉലകവും".



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.