കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയ ചോദിക്കുന്ന ചോദ്യത്തിന് മറുപടി ആയോ എന്നാണ് പുതിയ ചർച്ച. അമ്പലനടയിൽ നയൻതാരയെ ചേർത്തുനിർത്തി വിഘ്‌നേശ് ശിവൻ മുന്നോട്ട് പോയപ്പോൾ നാട്ടുകാർ കണ്ടത് മറ്റൊരു കാഴ്‌ച. സിന്ദൂരം തൊട്ട നയൻതാരയുടെ മുഖം കണ്ട് ആരാധകരും അമ്പരന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവരുടെ കല്യാണം കഴിഞ്ഞോ? ഉടനെ സമൂഹ മാധ്യമങ്ങളിലും വീഡിയോ വൈറലായി. ആളും ബഹളത്തിന്റെ ഇടയിൽ നയൻതാരയെ വിട്ടുകൊടുക്കാതെ ചേർത്തുപിടിക്കുന്ന വിഘ്‌നേശ് ശിവനെയും വീഡിയോയിൽ കാണാം.


മകം തൊഴാൻ ചോറ്റാനിക്കാര ദേവി ക്ഷേത്രത്തില്‍ നയൻ താരയും വിഘ്‌നേഷും എത്തിയിരുന്നു. എന്നാല്‍ അന്ന് മാധ്യമങ്ങളെ കാണാൻ നയൻസ് കൂട്ടാക്കിയില്ല.  നാനും റൗഡി താന്‍ എന്ന വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത ആദ്യ സിനിമയിൽ നയൻ താരയായിരുന്നു നായിക. 


അതിന് ശേഷമാണ് ഇവരുടെ ബന്ധം സോഷ്യൽ മീഡിയയിൽ ചർച്ചയായത്. ഒരു അഭിമുഖത്തിൽ വിഘ്നേഷ് ശിവനും താനും തമ്മിലെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് വരെയും നയൻ‌താര തുറന്ന് പറഞ്ഞിരുന്നു. എന്നാൽ വിവാഹം എന്നാകും എന്നതിനെക്കുറിച്ച് ഒരു വെളിപ്പെടുത്തലും നടത്തിയിരുന്നില്ല. ഇപ്പോൾ നയൻതാരയുടെ നെറ്റിയിലെ സിന്ദൂരം കൂടുതൽ ചോദ്യങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.


അതേസമയം ഇത് സംബന്ധിച്ച് നയൻതാര ഇതുവരെയും ഔദ്യോഗികമായ സ്ഥിരീകരണം നടത്തിയിട്ടില്ല. നയൻതാര കുര്യൻ എന്ന ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് കഴിഞ്ഞ ദിവസം വീഡിയോ പങ്ക് വെച്ചത്. കാളികാംബാൾ ക്ഷേത്രത്തിൽ  എന്ന് മാത്രമായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ.


വീഡിയോ കാണാം


 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA