വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു പത്രോസ് മലയാളികളുടെ ഇടയിൽ താരമായി മാറുന്നത് . പിന്നീട് മറിമായം എന്ന പരിപാടിയിലൂടെയും അതിലൂടെ മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു മഞ്ജു.  ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയുമായിരുന്നു മഞ്ജു പത്രോസ്. ഇപ്പോള്‍ അളിയന്‍സ് എന്ന ഹിറ്റ് പരമ്പരയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മഞ്ജു .


COMMERCIAL BREAK
SCROLL TO CONTINUE READING

അഭിനയിക്കാൻ ആഗ്രഹിച്ചു വന്നതല്ല മറിച്ച് ഒരു നേരത്തെ വയറു നിറയ്ക്കാനാണ് അഭിനയ ലോകത്ത് വന്നത് എന്നാണ് മഞ്ജു പത്രോസ് പറയുന്നത്. എന്നാൽ ഇതിന് ഏറ്റവും നല്ല അവസരം ലഭിച്ചത് വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് . അതിനു മുമ്പുളള മഞ്ജു കൊളളില്ലായിരുന്നു എന്നും ഒരു സേഫ്റ്റി പിൻ വാങ്ങണമെങ്കിൽ സുനിച്ചൻ വേണമായിരുന്നു എന്നും എന്തിനും ഏതിനും കരയുന്ന മഞ്ജു ആയിരുന്നു അത്- താരം പറഞ്ഞു. 


ALSO READ: Cheena Trophy Movie : ധ്യാൻ ശ്രീനിവാസന്റെ ചീന ട്രോഫിയിലൂടെ ഷെഫ് പിള്ള അഭിനയ രംഗത്തേക്ക്


ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയുമായിരുന്ന സമയം തനിക്ക് കുറച്ച് കൂടി ബോൾഡ് ആകാൻ സാധിച്ചു. അതിനു ശേഷം നിരന്തരം സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും താൻ ഇരായകാറുണ്ടെന്നും മഞ്ജു പറഞ്ഞു . മത്സരം കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോൾ തെറിവിളികൾ ഒരുപാട്  നേരിട്ടു പോലും കേട്ടു ഒരു സ്ത്രീ എന്ന പരിഗണനപോലും മറന്ന് സ്ത്രീകളടക്കം നേരിട്ടും ഫോണിലൂടെയും തെറിവിളിച്ചു.



തെറിവിളിക്കാന്‍ വേണ്ടി മാത്രം ഇരിക്കുന്നവരുണ്ടല്ലോ, അവര്‍ ജീവിതത്തില്‍ ഒരു എഫേര്‍ട്ടും എടുക്കാത്തവരായിരിക്കും. വീട്ടിലേക്ക് ഒരു നേരത്തേക്കുള്ള അരി പോലും മേടിച്ച് കൊടുക്കാത്തവന്മാരായിരിക്കും ഇങ്ങനെയിരുന്ന് തെറിവിളിക്കാന്‍ മാത്രം വരുന്നത്.


അവര്‍ക്ക് ഒരാളെ ഇഷ്ടപ്പെടാതിരിക്കാനുള്ളത് പോലെ തന്നെ എനിക്കും എന്റെ മുന്നില്‍ വരുന്ന എല്ലാവരേയും ഇഷ്ടപ്പെടാതിരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എനിക്ക് എന്റെ വേവ് ലെങ്തുള്ളവരെയെ സ്‌നേഹിക്കാന്‍ പറ്റൂവെന്നും താരം പറയുന്നു. അവര്‍ക്കും അങ്ങനെയല്ലെ. രജിത് സാറിനെ ഇഷ്ടമുള്ള ഒരുപാട് ആളുകളുണ്ട്. എന്നെ ഇഷ്ടമില്ലാത്തവരുമുണ്ട്. എനിക്ക് ഇഷ്ടമില്ലാത്തവരുമുണ്ട്.


അത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമല്ലേ. അതിനെ പരസ്പരം ബഹുമാനിക്കണ്ടേ. അവര്‍ക്ക് ഇഷ്ടമില്ലാത്തപ്പോള്‍ അവര്‍ എന്നെ തെറി വിളിക്കും, ഞാന്‍ വിളിച്ചാല്‍ അത് വലിയ പ്രശ്‌നമാകും. നീ മാത്രമാണ് ഇങ്ങനെ തിരിച്ച് പറയുന്നതെന്ന് പറഞ്ഞിട്ടുണ്ട്. അവര്‍ പറയുന്നത് ഞാന്‍ മിണ്ടാതെ നിന്ന് കേള്‍ക്കണമെന്നാണ്, അത് പള്ളിയില്‍ പോയി പറഞ്ഞാല്‍ മതിയെന്നും മഞ്ജു പറഞ്ഞു. 


ALSO READ: Haya Malayalam movie: ശക്തമായ പ്രമേയവുമായി ക്യാംപസ് ത്രില്ലർ ചിത്രം 'ഹയ'


ഇത്തവണത്തെ  ബിഗ് ബോസ് മലയാളം സീസണ്‍ 4 നല്ലതായിരുന്നു എന്നും നല്ല മത്സരം ആയിരുന്നു ഞാൻ റിയാസിന്റെയും ബ്ലസിലിയുടെയും ഫാൻ ആയിരുന്നു. റോബിൻ തരംഗം ഇഷ്ടമായിരുന്നു കാണാൻ പക്ഷേ അതിൽ പെട്ടില്ല എന്നും മഞ്ജു ചിരിച്ചുകൊണ്ട് പറഞ്ഞു. ദിൽഷയെ ഇഷ്ടമാണോ എന്ന എന്റ ചോദ്യത്തിൽ നിന്ന് ഇഷ്ടമാണ് എന്ന ഒറ്റവാക്കിൽ ഉത്തരം പറഞ്ഞു.



ഇനി ബിഗ്ബോസിൽ വിളിച്ചാൽ പോകുമോ എന്ന് ഞാൻ ചോദിച്ചു. അതിനും താരം ഒന്ന് ആലോചിച്ചാണ് മറുപടി പറഞ്ഞത്. വീട്ടുപണിയും വീട്ടിലെ കടവും ഒന്ന് തീർക്കാനാണ് ബിഗ്ബോസിൽ പോയത്. ഇപ്പോൽ തന്റെ സ്വപ്നമായ  വീട് പണി ഏകദേശം കഴിഞ്ഞു എന്നും , വീണ്ടും കടം ആയാൽ പോകും എന്നും താരം പറഞ്ഞു. നിറത്തിന്റെ പേരിൽ  നിരന്തരം അധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടോ എന്നായിരുന്നു എന്‍റെ  അടുത്ത ചോദ്യം. എപ്പോഴുമുണ്ട്. ഇപ്പോഴുമുണ്ട്. അത് ഉടനെയൊന്നും അവസാനിക്കുമെന്ന് തോന്നുന്നില്ലെന്നാണ് മഞ്ജു ചേച്ചി പറയുന്നത്. 


ഇതിന്റെയൊക്കെ അളവ് കോല്‍ എവിടെയാണ് വച്ചേക്കുന്നതെന്ന് അറിയില്ല. ആളുകള്‍ക്ക് ഇങ്ങനെ പറയുമ്പോള്‍ ഭയങ്കര സുഖമാണ്. തിരക്കഥ എഴുതുമ്പോള്‍ പോലും ഇങ്ങനെ എഴുതിവെക്കാറുണ്ട്. സെറ്റില്‍ വന്നാല്‍ അറിയാം ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് തല്ല് പിടിക്കുന്നത് ഞാന്‍ മാത്രമായിരിക്കും. ഇതൊന്നും മാറാനേ പോകുന്നില്ല. അതിനാല്‍ ഇപ്പോള്‍ ഇങ്ങനെയുള്ളതിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ ചെയ്യാറില്ലെന്നും മഞ്ജു പറയുന്നു.


സോഷ്യല്‍ മീഡിയയില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ പ്രതികരിക്കാനില്  പ്രതികരിച്ചിട്ടും കാര്യമില്ല എന്നും താരം പറഞ്ഞു. ഇത്തരം ഫോട്ടോകൾ  ഞാനായിട്ട് ഇടുന്നതല്ല. ഞാനൊരു സാരിയുടുത്തിട്ടുണ്ടെങ്കില്‍ മുന്‍ ഭാഗം ട്രാന്‍സ്പരന്റാക്കിയിട്ട് ക്ലീവേജൊക്കെ വരച്ച് വെക്കും. ഒരു ദിവസം ഒരു ഫോട്ടോ കണ്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി. ഒരു കുട്ടി അയച്ച് തന്നതായിരുന്നു. കണ്ടാല്‍ വിചാരിക്കും ഒറിജിനല്‍ ഇതാണെന്ന്.



ഒറിജനല്‍ മര്യാദയ്ക്കുള്ള ഫോട്ടോയായിരുന്നു. ഇവര്‍ക്കൊരു സുഖത്തിന് വേണ്ടി ചെയ്യുന്നതായിരിക്കും. അത്രയും ലൈംഗിക അരാജകത്വമാണ് ഇത് ചെയ്യുന്നവര്‍ക്കുള്ളതെന്ന് മാത്രം മനസിലാക്കിയാല്‍ മതിയെന്നാണ് മഞ്ജു പറയുന്നത്.


ബിഗ്ബോസിൽ നിന്ന് ഇറങ്ങിയപ്പോൾ ഫുക്രുവും ഞാനും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോ അതും ഉമ്മ വയ്ക്കുന്ന ഫോട്ടോ '' എന്റ പൊന്നേ അതൊക്കെ ചെയ്തവനെ സമ്മതിക്കണം കാരണം എന്തൊരു എഡിറ്റാ" അന്ന് അത് വലിയ വിഷമമായിരുന്നു കുടുബത്തലും സുനിച്ചനും ഒരുപാട് വേദനയുണ്ടാക്കി. ഫുക്രു എന്റെ മകനെ പോലെയാ അതൊന്നും ഇത്തരം ആളുകളോട് പറഞ്ഞിട്ടു കാര്യമില്ലെന്നും താരം പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.