ഹോളിവുഡ് സൂപ്പർ ഹിറോ സിനിമകളായ സ്റ്റാർ വാർസ്, മാർവെൽ ചിത്രങ്ങൾ തങ്ങളുടെ ഒരു യൂണിവേഴ്സ് സൃഷ്ടിക്കാറുണ്ട്. കഥപറച്ചിലിന് ചില ലോജിക്ക് ഇല്ലാഴ്മയെ ഒതുക്കാൻ വേണ്ടിയാണ് ഇതൊക്കെയെന്ന് വേണമെങ്കിൽ അഭിപ്രായപെടാം. പക്ഷെ ഹോളിവുഡ് പശ്ചാത്തലത്തിൽ നിന്ന് മാറി ഇത്രയും മനോഹരമായി ഒരു യൂണിവേഴ്സ് സൃഷ്ടിക്കുകയെന്നത് അത്രയ്ക്ക് ശ്രമകരമാണ്. അങ്ങനെ ഒരു യൂണിവേഴ്സ് നമ്മുടെ മലയാളത്തിലും ഉണ്ട്. ബേസിൽ ജോസഫ് യൂണിവേഴ്സ്, എന്നാൽ ഇക്കാര്യം ബേസിൽ സമ്മതിച്ചിട്ടുമില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

എന്താണ് സിനിമക്കുള്ളിൽ പറയുന്ന യൂണിവേഴ്സ്?


ഒരു സ്ഥലത്തെ കേന്ദ്രബിന്ദുവാക്കി വിവിധ കഥകൾ അണിയിച്ചൊരുക്കുന്ന ഒരു പ്രക്രിയയെയാണ് സിനിമയ്ക്കുള്ളിലെ യൂണിവേഴ്സിന് ഏറ്റവും ലളിതമായി നൽകാവുന്ന വിവരണം. മാർവെൽ കോമിക്സിന്റെ സിനിമകൾ എടുത്ത് നോക്കിയാൽ എല്ലാ സൂപ്പർ സ്റ്റാർസും അവഞ്ചേഴ്സെന്ന കേന്ദ്രബിന്ദുവിലേക്കാണ് എത്തിച്ചേരുന്നതാണ്. ഇതിന് മറ്റ് പലതലത്തിലും വിശദീകരണങ്ങൾ ഉണ്ടാകാം ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന വിശദീകരണമായി ഇതെടുക്കാവുന്നതാണ്. 


ALSO READ : ദ ഗ്രേറ്റ് ഖാലിക്ക് ശേഷം മിന്നൽ മുരളിയെ പരീക്ഷിക്കാൻ യുവിയും: വീഡിയോ


എന്താണ് ബേസിൽ ജോസഫ് യൂണിവേഴ്സ്?


ഇതുവരെ മൂന്ന് ഫീച്ചർ സിനിമകളാണ് (ഷോർട്ട് ഫിലിമുകൾ വേറെയുണ്ട്) ബേസിൽ സംവിധാനം ചെയ്തിരിക്കുന്നത്. 2015ൽ റിലീസായ കുഞ്ഞിരാമായണം 2017ൽ പുറത്തിറങ്ങിയ ഗോദ പിന്നെ നാളെ നെറ്റ്ഫ്ലികിലൂടെ റിലീസ് ചെയ്യുന്ന മിന്നൽ മുരളി. ഈ മൂന്ന് സിനിമയുടെ കഥപശ്ചാത്തലം മഞ്ഞപ്ര എന്ന് പറയുന്ന സ്ഥലത്തെ കേന്ദ്രീകരിച്ചാണ്. 


ഈ മഞ്ഞപ്ര എന്ന സ്ഥലത്തെ ഒരു ഗ്രാമമായ 'ദേശ'ത്ത് നടക്കുന്ന കഥയാണ് കുഞ്ഞിരാമയണം എന്ന് ബേസിലിന്റെ ആദ്യ സിനിമ. അതെ മഞ്ഞപ്രയിലെ മറ്റൊരു ഗ്രാമമായ കണ്ണാടിക്കല്ലിന്റെ പശ്ചാത്തലത്തിലാണ് ഗോദ ഒരുക്കിയത്. ഇപ്പോൾ മിന്നൽ മുരളിയോ, മഞ്ഞപ്രയിൽ തന്നെ കുറുക്കന്മൂലയെന്ന മറ്റൊരു ഗ്രാമത്തിൽ നടക്കുന്ന കഥയും.


സംഭവം നടക്കുന്ന കഥയുടെ കാലഘട്ടവും പശ്ചാത്തലവും മാറ്റമുണ്ടെങ്കിലും ബേസിൽ എന്ന സംവിധായകൻ തന്റെ പഴയ ചിത്രങ്ങളുടെ റഫറൻസ് പുതിയ ചിത്രങ്ങളിൽ നൽകാറുള്ളതാണ്. കുഞ്ഞിരാമായണത്തിലാണെങ്കിൽ തന്റെ ഷോർട്ട് ഫിലിമുകളുടെ പേരും മറ്റുമായിരുന്നു ഇതുപോലെ റഫറൻസായി ബേസിൽ ഉപയോഗിച്ചത്. . 


ALSO READ : മിന്നൽ മുരളിയുടെ നെറ്റ്ഫ്‌ലിക്‌സ് പ്രീമിയര്‍ സമയം പുറത്ത് വിട്ടു


പ്രിയംവദ കാതരയാണ്, ഒരു തുണ്ട് പടം എന്നീ പേരുകൾ ബേസിൽ തന്റെ ആദ്യ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഹരീഷ് കണാരൻ അവതരിപ്പിച്ച കവിട്ട രതീഷ് എന്ന കഥാപാത്രം ഉപയോഗിച്ച ജീപ്പിന്റെ പേര് 'പ്രിയംവദ കാതരയാണ് എന്നാണ്. ഇതു കൂടാതെ വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച കുഞ്ഞിരാമനും മാമുക്കോയയുടെ വെൽഡൺ വാസുവും തമ്മിൽ തെറ്റിപരിയുമ്പോൾ വിവരണം നൽകുന്ന ബിജു മേനോൻ പറയുന്നുണ്ട് "പുറത്ത് പറയാൻ പറ്റില്ല 'ഒരു തുണ്ട് പടം' കാരണം രണ്ടു കുടുംബങ്ങൾ തമ്മിൽ അടിയായി"- ഇതാണ് കുഞ്ഞിരാമായണത്തിലൂടെ ബേസിൽ തുടക്കമിടുന്ന തന്റെ യൂണിവേഴ്സ്.


ഇനി ഗോദയിൽ, സിനിമ തുടക്കത്തിൽ ശ്രീജിത്ത് രവി അവതരിപ്പിച്ച ക്യാപ്റ്റൻ വിജയൻ അടുത്ത മത്സരത്തെ കുറിച്ച് അറിയിക്കുന്നുണ്ട്. കുഞ്ഞിരാമന്റെ ദേശത്തെ ഡേയ്ഞ്ചർ ബോയ്സായിട്ടാണ് അടുത്ത മത്സരമെന്ന് ശ്രീജിത്ത് രവി പറയുന്നുണ്ട്. ഇതെ പേരിൽ വിനീത് ശ്രീനിവാസൻ 'തുമ്പ പൂവെ സുന്ദരി' എന്ന ഗാനത്തിനിടെ പാടവരമ്പത്തൂലുടെ കപ്പും പിടിച്ചുകൊണ്ട് വരുന്നുണ്ട്. അപ്പോൾ ഡേയ്ഞ്ചർ ബോയ്സെന്നാണ് വിനീതും സംഘവും ധരിച്ചിരുന്ന ജേഴ്സിയിൽ എഴുതിയിരിക്കുന്നത്. 


ALSO READ : അമേരിക്കൻ സൂപ്പർ ഹീറോയാകാൻ മിന്നൽ മുരളി; വീഡിയോ


ഇനി മിന്നൽ മുരളിയിലേക്ക് വരുമ്പോൾ, നേരത്തെ കുഞ്ഞിരാമയണത്തിന്റെ തുടക്കം സീനിൽ ദേശം, കുറുക്കന്മൂല എന്ന രണ്ട് ഗ്രാമങ്ങളിലേക്കുള്ള വഴി കാണിക്കുന്ന ദിശ ബോർഡുണ്ട്. മിന്നൽ മുരളിയുടെ ടീസറിലും ട്രെയിലറിലും ഈ കഥ നടക്കുന്നത് കുറുക്കന്മൂലയിലാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കൂടാതെ ടൊവീനോ പുറത്ത് വിട്ട രക്ഷകൻ എന്ന പേരിലുള്ള ബസിന്റെ മുകളിൽ നിൽക്കുന്ന ഫോട്ടോയിൽ ശ്രദ്ധിച്ചാൽ ബസ് റൂട്ട് ദേശം-കണ്ണാടിക്കൽ എന്ന് കാണാൻ സാധിക്കും.


അപ്പോൾ മഞ്ഞപ്രയാണ് ബേസിൽ സിനിമകളുടെ മൂല ബിന്ദു എന്ന് കരുതാം. അതായത് ആദ്യ സിനിമയിൽ മഞ്ഞപ്ര ബിവറേജെന്നും, ഗോദയിൽ അതിഥി ആഞ്ജനേയദാസിന്റെ അരികിലെത്തുമ്പോൾ ഇറങ്ങുന്നത് മഞ്ഞപ്ര റെയിൽവെ സ്റ്റേഷനിലാണ്. എന്നാൽ കുറുക്കന്മൂല മഞ്ഞപ്രയിൽ തന്നെയാണോ എന്ന് മിന്നൽ മുരളിയുടെ ട്രയിലറിൽ നിന്നോ ടീസറിൽ നിന്നോ മനസ്സിലാക്കാൻ സാധിക്കുന്നില്ല. എന്നാൽ ബേസിലിന്റെ മറ്റ് രണ്ട് ചിത്രങ്ങൾ വെച്ച് നോക്കുമ്പോൾ മിന്നൽ മുരളിയും മഞ്ഞപ്രയിൽ തന്നെയാണെന്ന് അനുമാനിക്കാം.


ഇക്കാര്യങ്ങൾ മുൻനിർത്തി പല അഭിമുഖങ്ങളിൽ ബേസിലിനോട് ചോദിച്ചപ്പോൾ സംവിധായകൻ അത് നിഷേധിക്കുകയായിരുന്നു. ബേസിൽ ജോസഫ് യൂണിവേഴ്സിന്റെ കുറുക്കന്മൂല വേർഷൻ നാളെ ഡിസംബർ 24ന് ഉച്ചയ്ക്ക് 1.30ന് നെറ്റ്ഫ്ലികിസിലൂടെ റിലീസ് ചെയ്യുന്നതോടെ അറിയാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.