ഹാസ്യ വേഷങ്ങള്‍ക്കൊപ്പം ഗൗരവതരമായ വേഷങ്ങളും തനിക്ക് വഴങ്ങുമെന്നു തെളിയിച്ച മലയാളത്തിന്‍റെ പ്രിയ നടനാണ് സലിം കുമാര്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലിവര്‍ സീറോസിസ്  പിടിപെട്ട് അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്ന സമയത്ത് പലപ്പോഴും സോഷ്യല്‍ മീഡിയയുടെ വ്യാജ മരണത്തിനും ഇദ്ദേഹം  ഇരയായിട്ടുണ്ട്.  എന്തിനെയും വളരെ യാഥാര്‍ത്ഥ്യ ബോധതോടെ നേരിടുന്ന വ്യക്തിയാണ് സലിം കുമാര്‍ (Salim Kumar) . ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രോഗം മരണം, രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളെ ക്കുറിച്ച് മനസ് തുറക്കുകയാണ്   അദ്ദേഹം..


പേടിക്കാന്‍ തീരുമാനിച്ചാല്‍ ഒരോ ദിവസവും അത് നമ്മളെ പേടിപ്പിച്ചുകൊണ്ടിരിക്കും.  കരള്‍ മാറ്റി വയ്ക്കുന്ന ശസ്ത്രക്രിയക്ക് ഓപ്പറേഷന്‍ തിയറ്ററിലേക്ക് ഡോക്ടര്‍മാര്‍ക്കൊപ്പം ചിരിച്ച്‌ സംസാരിച്ച്‌ നടന്നുപോയയാളാണ് താന്‍. അസുഖം വന്നാല്‍ മാത്രമല്ലല്ലോ മരണത്തെ പേടിക്കേണ്ടത്.  ഏത് സമയത്തും മനുഷ്യന്‍ മരിക്കാം, സലീംകുമാര്‍ പറഞ്ഞു.


തന്‍റെ രോഗം  അമിതമദ്യപാനം കൊണ്ട് സംഭവിച്ചതാണ് എന്ന് ചിലര്‍ പറഞ്ഞുവെന്നും, എന്നാല്‍ തനിക്കു രോഗം പാരമ്പര്യമായി കിട്ടിയതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമയത്തിന് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തതും കാരണമാണ്.  സഹോദരനും ഇതേ അസുഖമുണ്ട്. ഒരു ചായ പോലും കുടിക്കാത്തയാളാണ് അദ്ദേഹമെന്നും സലീം കുമാര്‍ പറഞ്ഞു.


വ്യക്തി ജീവിതത്തില്‍ സലിംകുമാര്‍ തന്‍റെ പ്രിയപത്‌നിക്കു നല്‍കുന്ന സ്ഥാനം ചെറുതൊന്നുമല്ല. പ്രണയവിവാഹമായിരുന്നു. ഭാര്യക്ക് ഒരു പനി വന്നാല്‍ കുടുംബത്തിന്‍റെ  താളം തെറ്റും. അവരാണ് ഈ വീടിന്‍റെ  തുടിപ്പ്. എന്‍റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളേ കുറിച്ചോ എനിക്കറിയില്ല. ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതു പോലും അവളാണ് വാങ്ങിത്തരുന്നത്, അദ്ദേഹം പറഞ്ഞു.


പക്വതയെത്തുന്ന പ്രായംവരെ പെണ്‍കുട്ടികള്‍ക്കു മൊബൈല്‍ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.  ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറിപ്പാഞ്ഞുപോയി അപകടം വരുത്തിവെക്കുന്നത് പലതവണ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ മകന്‍  നിര്‍ബന്ധം പിടിച്ചിട്ടും ഞാനതിന് സമ്മതിച്ചിട്ടില്ലെന്നും താരം പറയുന്നു. 


ഒരു സിനിമാ നടന്‍ എന്നതുപോലെ താന്‍ ഒരു വായനക്കാരനാണെന്നും അദ്ദേഹം പറയുന്നു. സിനിമ കാണുന്നതിനേക്കാള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും   എസ്. ഹരീഷിന്റെ 'മീശ' അസാധ്യമായ അനുഭവമായിരുന്നു തനിക്ക് നല്‍കിയതെന്നും സലിം കുമാര്‍ പറഞ്ഞു. 


Also  read: ലോകം പ്രതികരിച്ചപ്പോള്‍ അമേരിക്കകാർക്ക് നഷ്ടപ്പെടാത്ത എന്താണ് നമ്മള്‍ ഭാരതീയര്‍ക്ക് നഷ്ടപ്പെട്ടത്? ചോദിക്കുന്നത് മലയാളത്തിന്‍റെ പ്രിയ നടന്‍ സലീം കുമാര്‍


എന്നാല്‍, രാഷ്ട്രിയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിന്, അദ്ദേഹം നല്‍കിയ മറുപടി ഏറെ ശ്രദ്ധേയമായിരുന്നു. 'സലിം കുമാറില്ലാത്തത് കൊണ്ട് ഒരു സുഖവുമില്ല' എന്ന് നിയമസഭ പറയുന്ന സമയത്തു തീര്‍ച്ചയായും താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്നായിരുന്നു നര്‍മ്മത്തില്‍ കലര്‍ന്ന അദ്ദേഹത്തിന്‍റെ മറുപടി.   രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നല്ല അറിവു വേണം. അവിടെ പോയി ബഫൂണായി ഇരിക്കാന്‍ താല്‍പര്യമില്ല. സിനിമ നടന്‍ എന്നത് എം.എല്‍.എ ആകാനുള്ള യോഗ്യതയല്ലെന്നും സലിംകുമാര്‍ ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.