Oscar 2023: ഓസ്കർ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം, `നാട്ടു നാട്ടു` പാട്ടുമായി പ്രതീക്ഷയോടെ ഇന്ത്യ..!!
Oscar 2023: ഈ വര്‍ഷത്തെ ഓസ്‌കര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാന്യമേറിയതാണ്. ഇത്തവണ, ഒന്നല്ല, മൂന്ന് പ്രധാനപ്പെട്ട ഇന്ത്യൻ സിനിമകൾ ഓസ്കാർ അവാർഡ് നോമിനേഷനുകളില്‍ ഇടം നേടിയിട്ടുണ്ട്.
Oscar 2023: And The Oscar Goes To.....!! എന്നതിന് പിന്നാലെ സ്വന്തം പേര് ഉറക്കെ പറഞ്ഞു കേൾക്കുക എന്നത് ഏതൊരു ചലച്ചിത്രകാരന്‍റെയും സ്വപ്നമാണ്. ഓസ്‌കര്‍ അവാര്‍ഡ് ലഭിക്കുക എന്ന് പറഞ്ഞാല്‍ ആ വ്യക്തി അംഗീകാരങ്ങളുടെ നെറുകയില്‍ ഇടം പിടിച്ചു എന്ന് സാരം. ഓസ്‌കർ എന്നാല്‍, ഇന്ത്യൻ ചലച്ചിത്ര ലോകത്തിന്‍റെ സ്വപ്‌നങ്ങളുടെ മറ്റൊരു പേരാണ് എന്നും വേണമെങ്കില്‍ പറയാം..
എന്നാല്‍, ഇത്തവണ കഥ മാറിയിരിയ്ക്കുകയാണ്. ഈ വര്‍ഷത്തെ ഓസ്‌കര്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാന്യമേറിയതാണ്. ഇത്തവണ, ഒന്നല്ല, മൂന്ന് പ്രധാനപ്പെട്ട ഇന്ത്യൻ സിനിമകൾ ഓസ്കാർ അവാർഡ് നോമിനേഷനുകളില്‍ ഇടം നേടിയിട്ടുണ്ട്.
Also Read: Oscar Awards 2023 : ഓസ്കർ പുരസ്കാരങ്ങൾ; പ്രധാന വിഭാഗങ്ങളിൽ നോമിനേഷൻ നേടിയത് ആരൊക്കെ?
RRR- ലെ ഹിറ്റ് ഡാൻസ് ട്രാക്കായ നാട്ടു നാട്ടു , ഓൾ ദാറ്റ് ബ്രീത്ത് , ദ എലിഫന്‍റ് വിസ്‌പറേഴ്‌സ് എന്നിവ നോമിനേഷനുകളില്‍ ഇടം നേടി. ഇന്ത്യയിൽ നിർമ്മിച്ച ചിത്രങ്ങള്‍ക്ക് ഇത്രയധികം ഓസ്കാർ നോമിനേഷനുകൾ ലഭിക്കുന്നത് ഇതാദ്യമാണ്. 95-ാമത് ഓസ്‌കാർ അവാർഡില്‍ ഇന്ത്യ തിളങ്ങുമോ? തിങ്കളാഴ്ച രാവിലെ ഇന്ത്യൻ 5.30 ന് ഹോളിവുഡിലെ ഡോൾബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങിലേയ്ക്കാണ് ഇപ്പോള്‍ ഏവരുടെയും കണ്ണുകള്‍...
ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് നാട്ടു നാട്ടു ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. നാട്ടു നാട്ടു സംഗീതസംവിധായകൻ എംഎം കീരവാണിയും ഗായകരായ രാഹുൽ സിപ്ലിഗഞ്ച്-കാല ഭൈരവയും ചേർന്ന് ഈ ഗാനം വേദിയില്‍ തത്സമയം അവതരിപ്പിക്കും.
ഈ വർഷം ആദ്യം നാട്ടു നാട്ടു എന്ന നൃത്ത ഗാനം 80-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയിരുന്നു. ഒരു ഏഷ്യന്‍ ഗാനം ആദ്യമായാണ് ഈ അവാര്‍ഡ് നേടുന്നത്.
RRR- ലെ ഹിറ്റ് ഡാൻസ് ട്രാക്ക് നാട്ടു നാട്ടുവിനൊപ്പം ഷൗനക് സെന്നിന്‍റെ 'ഓൾ ദാറ്റ് ബ്രീത്ത്' മികച്ച ഡോക്യുമെന്‍ററി ഫീച്ചർ ഫിലിമിനും ഗുനീത് മോംഗയുടെ ദ എലിഫന്‍റ് വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെന്‍ററി ഷോർട്ട്‌സിനും നോമിനേറ്റ് ചെയ്യപ്പെട്ടു.
2023ലെ ഓസ്‌കറിൽ ഇന്ത്യ ചരിത്രം സൃഷ്ടിക്കുമോ? ഇന്ത്യ മൂന്ന് ഓസ്കറുകൾ നേടും എന്ന ശുഭ പ്രതീക്ഷയിലാണ് ഇന്ത്യന്‍ സിനിമാ ലോകവുംസിനിമാ പ്രേമികളും....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...