"മാരി 2" വിലെ ഹിറ്റ് ഗാനമായ ‘റൗഡി ബേബി’റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടാക്കിയത്. യൂട്യൂബിലെ സര്‍വകാല റെക്കോര്‍ഡുകളും ഭേദിച്ച് നൂറ് കോടിയിലേറെ ആളുകളാണ് ഗാനം കണ്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗാനം കൈവരിച്ച നേട്ടത്തിന് പിന്നാലെ അത്ഭുതകരമായ നേട്ടത്തിന്‍റെ  സന്തോഷം പങ്കുവെച്ച് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും എത്തിയിരുന്നു. ഗാനത്തിന്‍റെ  നേട്ടത്തിനെ കുറിച്ച് ഒരു സ്‌പെഷ്യല്‍ പോസ്റ്റര്‍ ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.  ചിത്രത്തിലെ നായകന്‍ ധനുഷ്  (Dhanush) ഗിറ്റാര്‍ പിടിച്ച് നില്‍ക്കുന്നതായിരുന്നു ചിത്രം. 


എന്നാല്‍,  സ്‌പെഷ്യല്‍ പോസ്റ്ററിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. ചിത്രത്തിലെ നായികയായ സായി പല്ലവിയെ (Sai Palalvi)  പോസ്റ്ററില്‍ ഉള്‍പ്പെടുത്താത്തതാണ് പ്രതിഷേധത്തിന് കാരണം. റെക്കോര്‍ഡ് നേട്ടത്തിന്‍റെ  പോസ്റ്ററില്‍നിന്നും  സായി പല്ലവിയെ ഒഴിവാക്കിയതില്‍  കനത്ത വിമര്‍ശനം നേരിടുകയാണ് നിര്‍മ്മാതാക്കള്‍. 


സായ് പല്ലവി ഇല്ലെങ്കില്‍ റൗഡി ബേബി (Rowdy Baby) പൂര്‍ണമാകില്ലെന്നും  ഗാനം ഇത്രയും വലിയ വിജയം നേടിയതില്‍ ധനുഷിനെപ്പോലെ തന്നെ സായിക്കും പങ്കുണ്ടെന്നും ആരാധകര്‍ ചൂണ്ടികാട്ടി.


Also read: യുട്യൂബിൽ ബില്യൺ വ്യൂ നേടി 'Rowdy Baby'; ഈ നേട്ടം കൈവരിക്കുന്ന ആദ്യ സൗത്ത് ഇന്ത്യൻ ഗാനം


2019 ജനുവരി 1നാണ് റൗഡി ബേബി ഗാനം യൂട്യൂബില്‍ പുറത്തുവന്നത്.  ധനുഷ് തന്നെയാണ് ഗാനരചന, യുവന്‍ ശങ്കര്‍ രാജയായിരുന്നു സംഗീതം.   ധനുഷിന്‍റെയും സായ് പല്ലവിയുടെയും ഡാന്‍സും ധനുഷും ദീയും ചേര്‍ന്ന് പാടിയ ഗാനവും  ചേര്‍ന്നപ്പോള്‍ റൗഡി ബേബി സര്‍വ്വകാല ഹിറ്റ് ആവുകയായിരുന്നു.