സണ്ണി വെയ്നും സൈജു കുറുപ്പും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്'. ഫെബി ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സനൂബ് കെ യൂസഫ് ആണ്. ജോമോൻ ജോണ്‍, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വളരെ കൗതുകം നിറഞ്ഞൊരു പേരാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. സിനിമയുടെ പ്രമേയം എന്താണെന്നുള്ളത് പുറത്തുവിട്ടിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിത്രത്തിന്റെ പുതിയൊരു അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവരുന്നത്. 'റിട്ടണ്‍ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്' ചിത്രീകരണം പൂർത്തിയായതായി സിനിമയുടെ നിർമ്മാതാവ് ഫേസ്ബുക്കിലൂടെ അറിയിച്ചു. സൈജു കുറുപ്പും ഇത് പങ്കുവെച്ചിട്ടുണ്ട്. സിനിമയുടെ അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രവും സനൂബ് പങ്കുവെച്ചിട്ടുണ്ട്.


സണ്ണി വെയ്ൻ, സൈജു കുറുപ്പ് എന്നിവരെ കൂടാതെ അപർണ ദാസും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷാൻ റഹ്‍മാനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ബബ്‍ലു അജുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. അഭിഷേക് ജി.എ എഡിറ്റിംഗ് നിര്‍വഹിക്കുന്നു. നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് തോമസ് ജോസാണ്.


അതേസമയം സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് 'പാപ്പച്ചൻ ഒളിവിലാണ്'. സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രം നാളെ, ഓ​ഗസ്റ്റ് 4ന് തിയേറ്ററുകളിലെത്തും. തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ലയാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് നായരാണ് ഛായാ​ഗ്രാഹകൻ. സംവിധായകൻ സിന്റോ, ബി.കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് സം​ഗീതം നൽകിയിരിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണവും ചെയ്തിരിക്കുന്നത്.


വിനോദ് ഷൊർണ്ണൂർ സഹനിർ‌മ്മാണം. സൈജു കുറുപ്പിനെ കൂടാതെ വിജയരാഘവൻ, ജ​ഗദീഷ്, അജു വർ​ഗീസ്, കോട്ടയം നസീർ, പ്രശാന്ത് അലക്സാണ്ടർ, ശ്രിന്ദ, ദർശന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു നാട്ടിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം. സിനിമക്ക് ആവശ്യമായ മാറ്റങ്ങളും ചേരുവകളും ചേർത്തുകൊണ്ട് തികഞ്ഞ ഫാമിലി കോമഡി ഡ്രാമയായിട്ടാണ് സിനിമ എത്തിക്കുക. ജിബു ജേക്കബും ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി എത്തുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.