Yamaha Movie: പുതിയ ചിത്രം യമഹ എത്തുന്നു; ചിത്രത്തിന്റെ പൂജാകർമ്മം കഴിഞ്ഞു
Yamaha Malayalam Movie: അന്തരിച്ച പ്രശസ്ത സംവിധായകൻ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു പൂജ നടന്നത്.
പാലാ ക്രിയേഷൻസിന്റെ ബാനറിൽ സുരേഷ് സുബ്രഹ്മണ്യൻ നിർമ്മിച്ച് മധു ജി കമലം രചന നിർവഹിച്ച് സംവിധാനം ചെയ്യുന്ന യമഹ എന്ന ചിത്രത്തിന്റെ പൂജാ കർമ്മം നടന്നു. അന്തരിച്ച പ്രശസ്ത സംവിധായകൻ പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മുതുകുളത്തെ ഞവരക്കൽ തറവാട്ട് മുറ്റത്ത് വെച്ചായിരുന്നു പൂജ നടന്നത്. ആടുജീവിതം എന്ന സിനിമയുടെ യഥാർത്ഥ നായകനായ നജീബ് മുഖ്യാതിഥിയായിരുന്നു.
പത്മരാജൻ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷമാണ് പൂജാ കർമ്മം നടത്തിയത്. പത്മരാജന്റെ അനന്തരവൻ ഹരീന്ദ്രനാഥ് ഭദ്രദീപം കൊളുത്തി. നിർമ്മാതാവ് സുരേഷ് സുബ്രഹ്മണ്യത്തിന്റെ പിതാവ് സുബ്രഹ്മണ്യൻ നടന്മാരായ നോബി, കോബ്ര രാജേഷ്, ഷാജി മാവേലിക്കര,വിനോദ്, അറുമുഖൻ, കാർത്തിക്,അമ്പിളി, പ്രശസ്ത ഗാനരചയിതാവ് ദേവദാസ് ചിങ്ങോലി, കന്നട സിനിമ നിർമ്മാതാവ് മിസ്സിസ് ലീലാവതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ALSO READ: ആവേശ'ത്തിലെ 'അര്‍മാദം' വീഡിയോ ഗാനം പുറത്തുവിട്ടു
സുധി ഉണ്ണിത്താന്റെ ജീവിതത്തിൽ ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് യമഹ എന്ന ചിത്രം ഒരുക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. കായംകുളം, ഹരിപ്പാട്, മുതുകുളം എന്നിവിടങ്ങളും പരിസരപ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷനുകൾ.
ഡിഒപി- നജീബ് ഷാ. പ്രൊഡക്ഷൻ കൺട്രോളർ- സുധീഷ് രാജ്. കലാസംവിധാനം- ലാൽ തൃക്കുളം. മേക്കപ്പ്- സുബ്രു തിരൂർ. കോസ്റ്റ്യൂം- സന്തോഷ് പാഴൂർ. സ്റ്റിൽസ്- അജേഷ് ആവണി. അസോസിയേറ്റ് ഡയറക്ടർ- ടോമി കലവറ, അജികുമാർ മുതുകുളം. പിആർഒ- എംകെ ഷെജിൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.