Aavesham: 'ആവേശ'ത്തിലെ 'അര്‍മാദം' വീഡിയോ ഗാനം പുറത്തുവിട്ടു

Armadham Video Song: ചിത്രത്തിലെ അർമാദം എന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിനായക് ശശികുമാര്‍ ആണ് ​ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 29, 2024, 10:15 PM IST
  • ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ​ഗാനങ്ങളും തിയേറ്ററുകളിൽ വലിയ ഓളം സൃഷ്ടിച്ചിരുന്നു
  • സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്
Aavesham: 'ആവേശ'ത്തിലെ 'അര്‍മാദം' വീഡിയോ ഗാനം പുറത്തുവിട്ടു

വിഷു റിലീസ് ആയെത്തി തിയേറ്ററുകളില്‍ വന്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് ആവേശം. ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ​ഗാനങ്ങളും തിയേറ്ററുകളിൽ വലിയ ഓളം സൃഷ്ടിച്ചിരുന്നു. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ അർമാദം എന്ന വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിനായക് ശശികുമാര്‍ ആണ് ​ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. പ്രണവം ശശിയാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

തിയേറ്ററുകളില്‍ തരംഗം തീര്‍ത്ത രോമാഞ്ചത്തിന്‍റെ സംവിധായകന്‍ ജിത്തു മാധവന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നു എന്നതിനാൽ തന്നെ പ്രഖ്യാപന സമയം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ആവേശം.

ALSO READ: പുതിയ ചിത്രവുമായി കുഞ്ചാക്കോ ബോബൻ; സംവിധാനം ജിത്തു അഷറഫ്

ജിത്തു മാധവന്‍റെ രണ്ടാമത്തെ ചിത്രമാണ് ആവേശം. ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യം മുതല്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. രണ്ടാഴ്ച കൊണ്ടുതന്നെ ചിത്രം 100 കോടി ക്ലബിലും ഇടംനേടിയിരുന്നു.

അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സമീർ താഹിറാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News