കെജിഎഫ് എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യ തലത്തിൽ ആരാധകവൃന്ദത്തെ സൃഷ്ടിച്ച താരമാണ് യഷ്. കെജിഎഫിന്റെ രണ്ടാം പതിപ്പും ഹിറ്റായതിന് പിന്നാലെ ആരാധകർ മൂന്നാം പതിപ്പിനായി കാത്തിരിക്കുകയാണ്. എന്നാൽ യഷ് ഇനി റോക്കി ഭായിയായി എത്തില്ലയെന്ന് സൂചന നേരത്തെ നൽകിയിരുന്നു. തുടർന്ന് കന്നഡ താരത്തിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് യഷിന്റെ ആരാധകർ. ആ കത്തിരിപ്പിനുള്ള ഏറ്റവും പുതിയ ഉത്തരം വന്നിരിക്കുകയാണ് ഇപ്പോൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ കന്നഡ സൂപ്പർ താരത്തെ നായകനാക്കി മലയാളി സംവിധായികയായ ഗീതു മോഹൻദാസ് ചിത്രമൊരുക്കാൻ തയ്യാറെടുക്കുന്നു എന്ന തലത്തിലുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. നടി റിമ കല്ലിങ്കൽ ഇക്കാര്യം അറിയിച്ചുകൊണ്ട് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ സൂചന നൽകിയിരിക്കുകയാണ്.


ALSO READ : Mamukkoya : മാമുക്കോയ ഫ്രഞ്ച് ചിത്രത്തിൽ അഭിനയിച്ചെന്നോ? അതേ സത്യമാണ്...


യഷിന്റെ ഫാൻസ് പേജ് പങ്കുവെച്ച് റിപ്പോർട്ട് റിമ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലും പങ്കുവെച്ചിരിക്കുകയാണ്. വാർത്ത സ്ഥിരീകരിക്കുന്ന തലത്തിൽ ഗീതു മോഹൻഗാസിനെ ടാഗ് ചെയ്തുകൊണ്ടാണ് റിമ സ്റ്റോറി ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. 



സിനിമയുടെ പ്രഖ്യാപനം ഔദ്യോഗികമായാൽ യഷിന്റെ കരിയറിലെ 19-ാമത്തെ ചിത്രമാണ് ഗീതു മോഹൻദാസ് സംവിധാനം ചെയ്യുക. ലയേഴ്സ് ഡൈസ്, നിവിൻ പോളിയുടെ മൂത്തോൻ എന്നീ സിനിമകളുടെ സംവിധായികയായിരുന്നു ഗീതു മോഹൻദാസ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.