മലയാള സിനിമ പ്രേക്ഷകരെ സങ്കടത്തിലാഴ്ത്തികൊണ്ടുള്ള വാർത്തയായിരുന്നു ചിരിയുടെ സുൽത്താൻ മാമൂക്കോയയുടെ മരണം. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രേവശിച്ച മാമുക്കോയയുടെ മരണം ഇന്ന് ഏപ്രിൽ 26ന് ഉച്ചയോടെ സ്ഥിരീകരിക്കുകയായിരുന്നു. മൂന്ന് തലമുറയെ ചിരിപ്പിച്ച മാമുക്കോയയെന്ന നടൻ തന്റെ കോഴിക്കോടൻ ശൈലിയിൽ യാതൊരു ആവർത്തന വിരസതയും വരത്താതെ മലയാള സിനിമയിൽ സജീവമായിരുന്നു. തനി നാടൻ ശൈലിയിലുള്ള നടൻ മലയാളത്തിന് പുറത്ത് ചിത്രങ്ങൾ ചെയ്തിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.
എന്നാൽ സംശയിക്കേണ്ട, തന്റെ അഭിനയ ശൈലി മലയാളത്തിൽ മാത്രം ഒതുക്കിയ നടനല്ല മാമുക്കോയ. നാല് തമിഴ് ചിത്രങ്ങളിലും ഒരു ഫ്രഞ്ച്/ജർമൻ ചിത്രത്തിലും മാമുക്കോയ അഭിനയിച്ചുണ്ട്. അതെ സത്യമാണ്, മാമുക്കോയ ഫ്രഞ്ച് ചിത്രമായ ഫ്ലാമ്മെൻ ഇം പാരഡിസ് എന്ന സിനിമയിലാണ് അഭിനയിച്ചിട്ടുള്ളത്. ഫ്രഞ്ച് ചിത്രത്തിലും തന്റെ മലബാർ ശൈലി തന്നെയാണ് മാമുക്കോയ അവതരിപ്പിച്ചുട്ടുള്ളത്. 1997ൽ റിലീസായ ചിത്രത്തിന്റെ ഒരു വീഡിയോ ശലകം യുട്യുബിൽ ലഭ്യമാണ്.
ALSO READ : Mamukkoya Best Comedy Scenes : തഗ്ഗടികളുടെ രാജാവ് ഇനി ഓർമ്മയിൽ; മാമുക്കോയയുടെ മികച്ച ചില കോമഡി രംഗങ്ങൾ കാണാം
മാമുക്കോയ മാത്രമല്ല, അന്തരിച്ച നടന്മാരായ സാലു കൂറ്റനാട്, പി സി സോമൻ തുടങ്ങിയവരും ഈ ചിത്രത്തിൽ മലയാളികളായി തന്നെ അഭിനയിച്ചിട്ടുണ്ട്. ഫ്രാൻസിൽ നിന്നും ഇന്ത്യയിലേക്ക് നായികയും തുടർന്നുണ്ടാകുന്നതുമാണ് സിനിമ കഥയുടെ ഇതിവൃത്തം. ഇന്ത്യയിലെ മലയാളി കഥാപാത്രങ്ങളെയാണ് മാമുക്കോയ തുടങ്ങിയവർ അവതരിപ്പിച്ചത്.
മാമുക്കോയുടെ മരണം
ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തിന് പിറകെ മസ്തിഷ്‌കത്തില്‍ രക്തസ്രാവം കൂടി ഉണ്ടായതോടെ അദ്ദേഹത്തിൻറെ ആരോഗ്യനില ഗുരുതരമായിരുന്നു. തുടർന്ന് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ മാമുക്കോയ നാടകരംഗത്ത് നിന്നാണ് സിനിമയിലേക്ക് എത്തിയത്. മുഹമ്മദ് എന്നാണ് അദ്ദേഹത്തിൻറെ യഥാർഥ പേര്. കോഴിക്കോടൻ സംഭാഷണശൈലിയിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. 1979ൽ പുറത്തിറങ്ങിയ അന്യരുടെ ഭൂമിയാണ് അദ്ദേഹത്തിൻറെ ആദ്യ ചിത്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...