Yashika Aannand വാഹനപകടത്തിൽ പെട്ട് അത്യാസനനിലയിൽ, തമിഴ് നടിയുടെ സുഹൃത്ത് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു
Yashika Aannand കാർ ചെന്നൈ മഹാബലിപുരത്ത് വെച്ച് അപകടത്തിൽ പെട്ടു. ഇന്ന് പുലർച്ചെ ഒരു മണിക്ക് ഇസിആർ റോഡിൽ വെച്ചായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന കാർ റോഡുകൾ വേർതിരിക്കുന്ന ഡിവൈഡറിൽ ഇടച്ചാണ് അപകടം സംഭവിച്ചത്.
Chennai : നടിയും ബിഗ് ബോസ് തമിഴ് (Bigg Boss Tamil) താരവുമായിരുന്ന യാഷിക ആനന്ദിന്റെ (Yashika Aannand) കാർ ചെന്നൈ മഹാബലിപുരത്ത് വെച്ച് അപകടത്തിൽ പെട്ടു. ഇന്ന് പുലർച്ചെ ഒരു മണിക്ക് ഇസിആർ റോഡിൽ വെച്ചായിരുന്നു അപകടം. അമിത വേഗത്തിലായിരുന്ന കാർ റോഡുകൾ വേർതിരിക്കുന്ന ഡിവൈഡറിൽ ഇടച്ചാണ് അപകടം സംഭവിച്ചത്. നടിയുടെ സുഹൃത്ത് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിലൂടെ ഫേമായ നടി ചെന്നൈയിൽ നിന്ന് മഹാബലിപുരത്തേക്ക് പോകുന്ന വഴിക്കിടെയാണ് അപകടം സംഭവിച്ചത്. വാഹനം അമിത വേഗത്തിലായിരുന്നു എന്ന് ദൃസാക്ഷികൾ പൊലീസിനെ അറിയിച്ചു. കൂടാതെ വാഹനം ഓടിച്ചിരുന്ന വ്യക്തി മദ്യപിച്ചിരുന്നു എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സ്ഥിരീകരിക്കുന്നതിന് മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
വള്ളിച്ചെട്ടി ഭവാനിയെന്ന് യാഷികയുടെ സുഹൃത്താണ് അപകടത്തിൽ പെട്ട് സംഭവ സ്ഥലത്ത് വെച്ച് മരണം അടഞ്ഞത്. ഭവാനിയുടെ മൃതദേഹം ചെങ്കൽപേട്ട ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മരണപ്പെട്ട ഭവാനി അപകടത്തിൽ പെട്ട കാറിനുള്ള പുറത്തെടുക്കാൻ സാധിക്കാത്ത വിധം കുടങ്ങി പോകുകയായിരുന്നു.
ALSO READ : KTS Padannayil Passes Away: നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു
തമിഴ് നാട്ടിലെ പ്രമുഖ മോഡലും നടിയുമായ യാഷിക ധ്രുവങ്ങൾ പതിനാറ് എന്ന റഹ്മാൻ ചിത്രത്തിലൂടെ ശ്രദ്ധേയമാകുന്നത്. കാവലൈ വേണ്ടം, വിജയ്ദേവർകോണ്ട ചിത്രം നോട്ട, ഇരുട്ട് അറയിൽ മുറട്ടു കുത്തു എന്നീ സിനമകളിലാണ് യാഷിക ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തത്.
ALSO READ : Budhadev Das Guptha: ബംഗാളി ചലചിത്രകാരൻ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു
കമൽ ഹാസൻ അവതരിപ്പിക്കുന്ന തമിഴ് ബിഗോ ബോസ് സീസൺ 2ലെ മത്സരാർഥിയായിരുന്നു യാഷികാ. അപകടമായി ബന്ധപ്പെട്ട് അന്വേഷണം നടന്ന് വരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...