സാമന്ത കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം യശോദയുടെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് യു/എ സെർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നല്കിയിരിക്കുന്നത്. ചിത്രം നവംബർ 11 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി നടൻ ഉണ്ണി മുകുന്ദനും എത്തിയിട്ടുണ്ട്. ചിത്രം അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യ ചിത്രമായി ആണ് തീയേറ്ററുകളിൽ എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ത്രില്ലർ വിഭാഗത്തിലെത്തുന്ന ചിത്രമാണ് യശോദ. സാമന്തയുടെ മാസ് ആക്ഷൻ സ്വീക്വൻസുകളോടെയാണ് ചിത്രം എത്തുന്നത്. പ്രേക്ഷകർഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് യശോദ.


COMMERCIAL BREAK
SCROLL TO CONTINUE READING

തിയേറ്ററുകളെ ഇളക്കിമറിക്കാൻ പോകുന്ന കഥയും ആക്ഷൻ, ഇമോഷൻ, ത്രില്ലിങ് രംഗങ്ങളും ചിത്രത്തിൻറെ ട്രെയിലറിൽ ഉണ്ടായിരുന്നു. യശോദയുടെ ആക്ഷൻ കൊറിയോഗ്രാഫർ യാനിക്ക് ബെൻ സാമന്തയുടെ ഹൈ-വോൾട്ടേജ് ഫൈറ്റുകളും സ്റ്റണ്ടുകളും നിർമ്മിച്ചതിനെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. സാമന്തയുടെ സമർപ്പണം വളരെ സന്തോഷിപ്പിച്ചു. അവരുടെ ഇച്ഛാശക്തിയാണ് മുഴുവൻ സീക്വൻസുകളും ത്രില്ലിങ് ആക്കിയതെന്ന് ഹോളിവുഡ് സ്റ്റണ്ട് കൊറിയോ​ഗ്രാഫർ യാനിക്ക് ബെൻ പറഞ്ഞു. 'ഫാമിലി മാൻ 2' എന്ന വെബ് സീരീസിൽ യാനിക്ക് ബെൻ മുമ്പ് സാമന്തയ്‌ക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.


ALSO READ: Yashoda OTT Update : സാമന്ത ചിത്രം യശോദയുടെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈമിന്?


അതിനിടെ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വീഡിയോ നേടിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് തീയേറ്ററുകളിൽ റിലീസ് ചെയ്തതിന് ഒരു മാസത്തിന് ശേഷം മാത്രമേ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തുകയുള്ളൂ.  വാടക അമ്മയായ യശോദയായിട്ടാണ് സാമന്ത ചിത്രത്തില്‍ എത്തുന്നത്.  ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം ഹരിയും ഹരീഷും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.  


ചിത്രം ഒരു ന്യൂജെന്‍ ആക്ഷന്‍ ത്രില്ലറാണെന്നും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളോട് കൂടിയ നിഗൂഢതയും വികാരങ്ങളും സമതുലിതമാക്കിയിരിക്കുന്നതാണെന്നും ചിത്രത്തിനെ കുറിച്ച് നിര്‍മ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ് പറഞ്ഞിരുന്നു.  സാമന്ത, ഉണ്ണി മുകുന്ദന്‍ എന്നിവരെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 


പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി എന്നിവരുടേതാണ് സംഭാഷണം. മണിശര്‍മ്മ സംഗീതസംവിധാനവും എം. സുകുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. വരികള്‍: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി. ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി. കല: അശോക്. സംഘട്ടനം: വെങ്കട്ട്, യാനിക് ബെന്‍, എഡിറ്റര്‍: മാര്‍ത്താണ്ഡം. കെ വെങ്കിടേഷ്. ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക. സഹനിര്‍മ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രവികുമാര്‍ ജിപി, രാജ സെന്തില്‍. പി ആര്‍ ഒ : ആതിര ദില്‍ജിത്ത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.