തെന്നിന്ത്യൻ നായിക സാമന്ത റൂത്ത് പ്രഭു കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം യശോദയുടെ ടീസർ പുറത്തുവിട്ടു. ചിത്രത്തിൽ സമാന്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് യശോദ. യശോദ ഒരു ഗർഭിണിയാണെന്നാണ് ടീസറിന്റെ തുടക്കത്തിൽ പറയുന്നത്. ഗർഭിണിയായിരിക്കുന്ന സാഹചര്യത്തിൽ വളരെയധികം ഭയാനകവും ഉദ്വേഗഭരിതവുമായ നിമിഷങ്ങളിലൂടെ യശോദ കടന്നുപോകുന്നതും ടീസറിൽ കാണാം. ചിത്രത്തിൽ ഉണ്ണി മുകുന്ദനും കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. നവാഗതരായ ഹരി-ഹരിഷ് ചേർന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് യശോദ.


COMMERCIAL BREAK
SCROLL TO CONTINUE READING


 ശ്രീദേവി മൂവീസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത് ശിവലേങ്ക കൃഷ്ണ പ്രസാദ് ആണ്. 5 ഭാഷകളിലായി ആണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാർ, ഉണ്ണി മുകുന്ദൻ, റാവു രമേഷ്, മുരളി ശർമ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കൽപിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശർമ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.



ALSO READ: Yashoda Movie: സമാന്ത നായികയാകുന്ന യശോദയുടെ പുതിയ പോസ്റ്റർ; ടീസർ ഉടനെത്തും


ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് മണിശർമ്മയാണ്. എം.സുകുമാർ ആണ് ഛായാ​ഗ്രാഹകൻ. സംഭാഷണങ്ങൾ: പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി, ക്രിയേറ്റീവ് ഡയറക്ടർ: ഹേമാംബർ ജാസ്തി, കല: അശോക്, പോരാട്ടങ്ങൾ: വെങ്കട്ട്, എഡിറ്റർ: മാർത്താണ്ഡം. കെ വെങ്കിടേഷ്, ലൈൻ പ്രൊഡ്യൂസർ: വിദ്യ ശിവലെങ്ക, സഹനിർമ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, പി ആർ ഒ : ആതിര ദിൽജിത്ത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.