Yatra 2 OTT Platform : മമ്മൂട്ടി ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് ആർ റെഡ്ഡിയുടെ ജീവചരിത്രം അവതരിപ്പിച്ച യാത്ര സിനിമയുടെ രണ്ടാം ഭാഗമാണ് യാത്ര 2. ചിത്രത്തിൽ തമിഴ് താരം ജീവയാണ് നായകനായി എത്തുന്നത്. ചിത്രത്തിൽ ജഗൻ മോഹൻ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്. ഫെബ്രുവരി എട്ടിനായിരുന്നു യാത്ര തിയറ്ററുകളിൽ റിലീസായത്. തിയറ്ററുകളിൽ വലിയ കളക്ഷൻ ഒന്നും നേടിയെടുക്കാതിരിന്ന ചിത്രം ഇനി ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ആമോസൺ പ്രൈം വീഡിയോയാണ് യാത്ര രണ്ടിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ടുകൾ പ്രകാരം മാർച്ച് ആദ്യ വാരത്തിൽ യാത്ര 2 ഒടിടിയിൽ എത്തുമെന്നാണ്. അതേസമയം ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ചിത്രത്തിന്റെ അണിയറപ്രവർത്തകരോ പ്ലാറ്റ്ഫോമോ നൽകിട്ടില്ല. ലോക്സഭ, ആന്ധ്ര പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പുകൾ ലക്ഷ്യവെച്ച് ഒരുക്കിയിരിക്കുന്ന ചിത്രവും കൂടിയാണ് യാത്ര 2.  2019ൽ തിരഞ്ഞെടുപ്പിന് മുമ്പായി ആദ്യ ഭാഗം ഇറങ്ങി കൃത്യം അഞ്ച് വർഷങ്ങൾക്ക് ശേഷം യാത്ര 2 തിയറ്ററുകളിൽ എത്തു പ്രധാന സിനിമയുടെ ട്രെയിലർ പുറത്ത്. 


ALSO READ : Premalu OTT : തിയറ്ററുകളെ ഇളക്കി മറിക്കുന്ന പ്രേമലു ഒടിടിയിൽ എപ്പോൾ, എവിടെ വരും; പുതിയ അപ്ഡേറ്റുകൾ ഇങ്ങനെ


വൈഎസ്ആറിൽ മകൻ ജഗൻ മോഹൻ റെഡ്ഡിയിലേക്ക് കഥ എത്തുന്നതാണ് യാത്ര 2. ആദ്യ ഭാഗം ഒരുക്കിയ മഹി വി രാഘവ് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധായകൻ. മഹി വി രാഘവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ത്രീ ഓട്ടം ലീവ്സിന്റെയും വി സെല്ലുലോയിഡിന്റെ ബാനറിൽ ശിവ മേക്കയാണ് യാത്ര 2 നിർമിക്കുന്നത്. മമ്മൂട്ടിക്കും ജീവയ്ക്ക് പുറമെ കേതകി നാരയൺ, സുസന്നെ ബെർനേർട്ട്, മഹേഷ് മഞ്ജ്രേക്കർ, അഷ്രത വെമുഗന്തി നന്ദൂരി, മലയാളി താരം ഷെല്ലി കിഷോർ, കൈയ്തി ഫെയിം താരം ജോർജ് മാര്യൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതിരിപ്പിക്കുന്നുണ്ട്.


തമിഴ് സംഗീത സംവിധായകൻ സന്തോഷ് നാരയണനാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. മധി ഐ എസ് സിയാണ് ഛായഗ്രാഹകൻ. ശ്രാവൺ കതികനേനിയാണ് എഡിറ്റർ. സെൽവ കുമാറാണ് ചിത്രത്തിന്റെ എഡിറ്റർ.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.