YEAR ENDER 2020: അങ്ങനെ 2020 കഴിയാൻ പോകുകയാണ്.  മാർച്ച് അവസാനം മുതൽ ഇതുവരെ എങ്ങനെ സമയം പോയി എന്നു ചോദിച്ചാൽ ഉത്തരമില്ല അല്ലേ.. കൊറോണ മഹാമാരി കാരണം ലോകമെമ്പാടും കഷ്ടതകൾ അനുഭവിക്കുകയാണ്.  രോഗബാധ ഒന്ന് കുറഞ്ഞു വരുമ്പോൾ വീണ്ടും കൂടുന്നു.  ഒരു നാശമില്ലാത്ത മഹാമാരിപോലെ മനുഷ്യരാശിയെ പിന്തുടർന്നു കൊണ്ടിരിക്കുന്നു.  ഇതിനിടയിലും ഈ വർഷം മലയാളികളുടെ മനസുതൊട്ട ഒരു പിടി ഗാനങ്ങൾ നമുക്ക് നോക്കാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

കൊറോണ മഹാമാരി (Corona Virus) കാരണം ഉണ്ടായ lock down ൽ  മലയാള സിനിമ ശരിക്കും മുങ്ങിപ്പോയി എന്നുവേണം പറയാൻ.  അതുകൊണ്ടുതന്നെ 2020 ൽ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ് പുറത്തിറങ്ങിയത്.  കൊവിഡ് കാരണം നിറം മങ്ങിയ ലോകസിനിമയുടെ പകിട്ട് ഒരു പരിധി വരെ തിരികെ പിടിച്ചത് ഓടിടി പ്ലാറ്റ്ഫോമുകളിലൂടെ പ്രേക്ഷകരിലേക്കെത്തിയ സിനിമകളിലൂടെയാണ്. 


2020ല്‍ വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്. തുടര്‍ന്ന് റിലീസ് ചെയ്യാനിരുന്ന മിക്ക സിനിമകളുടെയും റിലീസ് 2021ലേക്ക് മാറ്റുകയായിരുന്നു.   റിലീസ് ചെയ്ത സിനിമകളില്‍ കപ്പേള, അയ്യപ്പനും കോശിയും, സൂഫിയും സുജാതയും തുടങ്ങിയ ഏതാനും സിനിമകള്‍ മാത്രമാണ് തിയേറ്ററുകളില്‍ നിന്നും മികച്ച വിജയം നേടിയത്. സിനിമകള്‍ക്കൊപ്പം തന്നെ സിനിമയിലെ ഗാനങ്ങളും പ്രേക്ഷകര്‍ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അങ്ങനെ 2020ല്‍ (Year Ender 2020) മലയാളികളുടെ ചുണ്ടുകളിൽ തത്തിക്കളിച്ച ഗാനങ്ങൾ ഇതാ...  


1. അയ്യപ്പനും കോശിയും 


2020 ലേ പാട്ടുകൾ ഓർക്കുമ്പോൾ പെട്ടെന്ന് നമ്മുടെ നാവിൽ വരുന്നത് അയ്യപ്പനും കോശിയും (Ayyappanum Koshiyum) എന്ന സിനിമയിലെ 'കളകാത്ത സന്ദനമേറി' എന്ന ഗാനമായിരിക്കും അല്ലേ.  ആക്ഷന്‍ രംഗങ്ങളും നാടന്‍ തല്ലും ഒത്ത ഡയലോഗുമായി പ്രേക്ഷകരെ പിടിച്ചിരുത്തിയ  ചിത്രമായിരുന്നു അയ്യപ്പനും കോശിയും.  പൃഥ്വിരാജിനേയും ബിജു മേനോനെയും മുഖ്യ കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ചിത്രമാണിത്.   



ചിത്രത്തില്‍ അട്ടപ്പാടിയുടെ സ്വന്തം നഞ്ചമ്മയാണ് 'കളകാത്ത സന്ദനമേറി'... എന്ന ഗാനം ആലപിച്ചത്.  ഗാനം  പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളിൽ വൈറലാവുകയായിരുന്നു.  ചിത്രത്തിൽ നഞ്ചമ്മ ഒരു കഥാപാത്രത്തേയും അവതരിപ്പിച്ചിരുന്നു.   ചിത്രത്തിന്റെ സംഗീത സവിധാനം നിർവഹിച്ചത് ജേക്‌സ് ബിജോയ് ആണ്.  ഗാനം പോലെതന്നെ ചിത്രവും വൻ വിജയമായിരുന്നു. 


Also Read: പുതുവർഷത്തിന്റെ പ്രതീക്ഷകളുമായി നീരജ് മാധവിന്റെ FLY


2. സൂഫിയും സുജാതയും


മലയാളികളുടെ നാവിലുടക്കിയ മറ്റൊരു ഗാനമാണ് 'വാതിക്കലു വെള്ളരിപ്രാവ്' എന്ന ഗാനം.  ജയസൂര്യ, ദേവ് മോഹൻ, ബോളിവുഡ് താരം അദിതി റാവു ഹൈദരിയും കേന്ദ്ര കഥാപാത്രമായിരുന്ന 'സൂഫിയും സുജാതയും' (Sufiyum Sujatayum) എന്ന ചിത്രത്തിലെ ഗാനമാണിത്.  ഈ ഗാനം പ്രായഭേദമന്യേ ഏറ്റെടുത്ത ഒരു ഗാനം കൂടിയാണ്.  ബി കെ ഹരിനാരായണന്റെതായിരുന്നു വരികൾ ഈണം പകർന്നത് എം. ജയചന്ദ്രനാണ്.   നിത്യ മമ്മൻ, അർജ്ജുൻ കൃഷ്ണ എന്നിവരാണ് ഗാനം ആലപിച്ചത്.    



ഒടിടി ഫ്‌ളാറ്റ് ഫോമില്‍ നേരിട്ട് റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമാണ് 'സൂഫിയും സുജാതയും'. നരണിപ്പുഴ ഷാനവാസിന്റെ ചിത്രമായിരുന്നു ഇത്.  ഈ ചിത്രത്തിലെ തന്നെ 'അൽഹം ദുലില്ലാ' എന്നു തുടങ്ങുന്ന ഗാനവും ശ്രദ്ധേയമായിരുന്നു.    


3. ഷൈലോക്ക് 


പിന്നെ നമ്മുടെ മനസിൽ തട്ടിയത് 2020ലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായ ഷൈലോക്കിലെ (Shylock) 'കണ്ണേ കണ്ണേ വീസാതേ; എന്ന ഗാനമാണ്.  മമ്മൂട്ടി നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവാണ്.  ചിത്രം ഒരു പക്കാ എന്റര്‍ടെയിനറായിരുന്നു.   ചിത്രത്തിലെ 'കണ്ണേ കണ്ണേ വീസാതെ' എന്നു തുടങ്ങുന്ന ബാര്‍ സോങ്ങ് ഞൊടിയിടയിലാണ് വൈറലായത്.  ചിത്രത്തിന്റെ സംഗീത സംവിധാനം ഗോപി സുന്ദറായിരുന്നു.  ഗാനം ആലപിച്ചത് സീ കേരളത്തിലെ സരിഗമപ എന്ന ഷോയിലൂടെ ശ്രദ്ധേയരായ ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ തുടങ്ങിയവരായിരുന്നു.  



4. കപ്പേള


2020 ൽ പുറത്തിറങ്ങിയ സിത്താര പാടിയ 'കടുകുമണിക്കൊരു കണ്ണുണ്ട്' എന്ന ഗാനവും സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഉൾപ്പെടുന്നതാണ്.  ദേശീയപുരസ്‌ക്കാര ജേതാവായ മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന ചിത്രമായിരുന്ന കപ്പേളയിലെ (Kappela) ഗാനമാണിത്. ചിത്രത്തിന്റെ തുടക്കം നാട്ടിന്‍പുറത്തെ ഒരു പ്രണയകഥയില്‍ നിന്നുമാണ് ശേഷം അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ നീങ്ങിയ  ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധനേടിയിരുന്നു.   'കടുകുമണിക്കൊരു കണ്ണുണ്ട്'  എന്ന ഗാനത്തിന് സംഗീതം നിർവഹിച്ചത് സുഷിന്‍ ശ്യാം ആണ്.   



5. മണിയറയിലെ അശോകൻ 


2020 ലേ സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഉൾപ്പെട്ട ഗാനമായിരുന്നു മണിയറയിലെ അശോകൻ (Maniyarayile Ashokan) എന്ന ചിത്രത്തിലെ  'മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ' എന്ന ഗാനം.  ദുൽഖറിന്റെ നിർമ്മാണത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമാണ് മണിയറയിലെ അശോകൻ.  മാത്രമല്ല  നെറ്റ്ഫ്‌ളിക്‌സില്‍ നേരിട്ട് റിലീസ് ചെയ്ത ആദ്യ മലയാള ചിത്രവുമാണിത്. ചിത്രത്തിന്റെ സംവിധായകനും നവാഗതനാണ്.  ഷംസു സെയ്ബയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  



മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ എന്ന ഗാനം എഴുതിയത് ഷിഹാസ് അഹമ്മദ് കോയ ആണ്.  സംഗീതം പകർന്നത് ശ്രീഹരി കെ നായർ ആയിരുന്നു.   ജേക്കബ് ഗ്രിഗറിയും ദുൽഖറും ചേർന്നാണ് ഗാനം ആലപിച്ചത്.  അനുപമ പരമേശ്വരന്‍, ജേക്കബ് ഗ്രിഗറി, ഷൈന്‍ ടോം ചാക്കോ, കൃഷ്ണ ശങ്കര്‍, വിജയരാഘവന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.   റിലീസിനു മുമ്പു തന്നെ ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 


6. റാപ്പ് സോഗ് 'പണിപാളി'


കൊറോണ മഹാമാരിക്കിടയിൽ ഏർപ്പെടുത്തിയ lock down ന് ഇടക്കും മലയാളികൾ പ്രായഭേദമന്യേ ഏറ്റെടുത്ത പാട്ടാണ് 'പണിപാളി' (Panipalli).   നടനും ഡാൻസറുമായ നീരജ് മാധവിന്റെ (Neeraj Madhav) റാപ്പ് സോംഗ് ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്.  സംസാരിച്ചു തുടങ്ങിയ കുട്ടികൾ പോലും പാടുന്ന ഒരു പാട്ടാണ് ഇത്.  അതുകൊണ്ടുതന്നെ 2020 ലേ സൂപ്പർഹിറ്റ് ഗാനങ്ങളിൽ ഇതും ഉൾപ്പെടും.