മലയാളികളുടെ പ്രിയപ്പെട്ട ദാസേട്ടന്, ഗാനന്ധര്‍വ്വന്‍ യേശുദാസിന് ഇന്ന് പിറന്നാള്‍,  മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ഗാന ഗന്ധര്‍വ്വന് സിനിമാലോകവും സംഗീത ആസ്വാദകരും ആശംസകള്‍ ചൊരിയുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യല്‍ മീഡിയയിലൂടേയും മറ്റും നിരവധി പേരാണ് പ്രിയഗായകന് ആശംസകളുമായി എത്തിയിരിക്കുന്നത്.


ഒരു ദിവസം പോലും യേശുദാസിന്‍റെ  (KJ Yesudas) പാട്ട് കാതില്‍   മുഴങ്ങാതെ ഒരു മലയാളിയുടെയും ദിവസം കടന്നുപോകില്ല. അത്രയ്ക്കുണ്ട് മലയാളികള്‍ക്ക് യേശുദാസുമായുള്ള ബന്ധം.  അതില്‍. ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ല. എല്ലാവരും തങ്ങളുടെ  ദൈവത്തെ പ്രീതിപ്പെടുത്താന്‍  തിരഞ്ഞെടുക്കുന്നത്   യേശൂദാസിന്‍റെ ശബ്ദമാണ്.


'ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ...'', എന്ന കൃഷസ്തുതി ക്ഷേത്രനടയില്‍ മുഴങ്ങുമ്പോള്‍, 'ഇടയൻ കൈവിട്ട കുഞ്ഞാടുകൾ, ഇരുളിൽ കൈത്തിരി തിരയുമ്പോൾ...'' എന്നത്  പള്ളികളില്‍നിന്നും  ഉയര്‍ന്നു കേള്‍ക്കാം... അവിടെയും  തീരുന്നില്ല,   ''ഹരിവരാസനം'' കേട്ട് ശബരിമലയിൽ  എന്നും  അയ്യപ്പൻ ഉറങ്ങാന്‍ പോകുന്നു,  "റസൂലേ നിൻ കനിവാലേ..'' എന്ന് മിനാരങ്ങളില്‍  മുഴങ്ങുന്നു. ദൈവങ്ങളുടെ രൂപങ്ങള്‍ പലത്  എങ്കിലും ദൈവത്തെ  സ്തുതിക്കാനുള്ള ശബ്ദം മലയാളികള്‍ക്ക്  ഒന്നാണ്...  ആ ഗന്ധർവ്വനാദം...


മലയാളിയുടെ എല്ലാ വികാരങ്ങള്‍ക്കും ഒത്തുചേര്‍ന്ന ശബ്ദമാണ് അത്.  സ്നേഹത്തിനും സന്തോഷത്തിനും ദുഃഖത്തിനും ചിരിക്കും എല്ലാം ഒത്തുചേരുന്ന  ഒരു ശബ്ദം....


ഇത്തവണത്തെ പിറന്നാള്‍, യേശുദാസിനും ഇത്തിരി വേറിട്ടതാണ്.  എല്ലാ പിറന്നാൾ ദിവസവും കൊല്ലൂരിൽ മൂകാംബികാ ക്ഷേത്രത്തിൽ മുടങ്ങാതെ എത്താറുണ്ടായിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തവണ ആ പതിവ് കോവിഡ്‌  തെറ്റിച്ചു. അദ്ദേഹം ഇപ്പോള്‍ അമേരിക്കയിലാണ് എന്നത് തന്നെ കാരണം.  കഴിഞ്ഞ 48 വർഷത്തിൽ ഒരു തവണ പോലും ജന്മദിനമായ ജനുവരി 10ന് മൂകാംബികാ ക്ഷേത്രത്തിൽ എത്തുന്നത്‌ അദ്ദേഹം  മുടക്കിയിരുന്നില്ല. 


Also read: അയ്യപ്പന്മാര്‍ സ്ത്രീകളെ കണ്ടാല്‍ മനസ്സിന് ചാഞ്ചല്യമുണ്ടാകും: യേശുദാസ്‌


ഒരു ഗായകന്‍ ഒരു സമൂഹത്തിലേക്ക് ഇത്രമേല്‍ ആഴത്തില്‍ വേരുറപ്പിച്ച കാഴ്ച  മറ്റൊരിടത്തും കാണാനാകില്ല. മലയാളിയുമായി ഇഴുകിച്ചേർന്ന ആ ഗന്ധര്‍വ്വനാദത്തിന്  Zee Hindustan 81ാം  പിറന്നാള്‍ ആശംസകള്‍ നേരുന്നു...


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക